മതങ്ങള്‍ക്ക് അപ്പുറത്ത് നില്‍ക്കുന്ന ചില അസാധാരണ മനുഷ്യബന്ധങ്ങളുടെ തീവ്രതയ്ക്ക് സാക്ഷിയായി ഒരു നാട്. മദനൻ എന്ന അച്ഛൻ തനിക്ക് മകളായി വന്നു കയറിയ ഖദീജ എന്ന യുവതിയെ അക്ബർ എന്ന യുവാവിന് വിവാഹം ചെയ്‌ത് നൽകിയതോടുകൂടി ഒരു നാട് തന്നെ സന്തോഷത്തിലാണ്. ഏറെ നാളായി ഗൾഫിലായിരുന്നു മദനൻ ജോലി ചെയ്‌തിരുന്നത്. പ്രവാസം വിട്ട് നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിയുന്ന ഖദീജയെക്കുറിച്ച് മദനന് വിവരം ലഭിക്കുന്നത്.
Read Also: വിവാഹം കഴിക്കാന്‍ ഏറ്റവും ഉചിതമായ പ്രായം ഇതാണ് : പുതിയ പഠനം ശരിയാണെന്ന് സമ്മതിച്ച് യുവതലമുറയും
പെണ്‍മക്കളില്ലാത്ത മദനനും ഭാര്യ തങ്കമണിക്കും കൗമാര കാലത്തില്‍ തന്നെ ഖദീജ മകളായി മാറി. തങ്ങളുടെ ആൺമക്കളോടൊപ്പം തന്നെ മദനനും ഭാര്യയും ഖദീജയെ സ്നേഹിച്ചു. പതിമൂന്നാം വയസ്സില്‍ മകളായി വന്നു കയറിയ ഖദീജയ്ക്ക് തുണ കണ്ടെത്തിയതും വിവാഹചെലവുകള്‍ വഹിച്ചതും മദനൻ തന്നെയാണ്. അവളുടെ വിശ്വാസത്തിൽ ഇടപെടാതെ ഈ കുടുംബം നോമ്പു നാളുകളില്‍ മകള്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ നല്‍കുകയും വീട്ടില്‍ നമസ്‌ക്കാരത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുമായിരുന്നു. അനുയോജ്യനായ വരനെ തെരഞ്ഞുള്ള അന്വേഷണം ചെന്നെത്തിയത് ചെന്ത്രാപ്പിന്നി ചിറയ്ക്കല്‍ മഹല്ല് പള്ളിപ്പാടത്ത അബുവിന്റെ മകന്‍ അക്ബറിലായിരുന്നു. മകളുടെ വിവാഹശേഷമുള്ള ചടങ്ങുകള്‍ക്കായി ഒരുങ്ങുകയാണ് മദനനും ഭാര്യയും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments