Latest NewsNewsIndia

കമല മില്‍സ് തീപിടിത്തം: പബ്ബിന്റെ ഉടമകള്‍ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ കമല മില്‍സ്​ തീപിടിത്തവുമായി ബന്ധപ്പെട്ട് വണ്‍ എബൗ പബ്ബി​​ന്റെ രണ്ട്​ ഉടമകള്‍ അറസ്റ്റില്‍. കൃപേഷ്​ സാങ്​വി, ജിഗര്‍ സാങ്​വിയുമാണ്​ അറസ്​റ്റിലായത്​. മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റമാണ്​ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്​. രണ്ടാഴ്​ചയോളമായി ഇരുവരും ഒളിവിലായിരുന്നു. ബുധനാഴ്​ച അര്‍ധരാത്രിയോടെയാണ്​ പൊലീസ്​ ഇവരെ അറസ്​റ്റ്​ ചെയ്യുന്നത്​.

കൃപേഷ്​ സാങ്​വി, ജിഗര്‍ സാങ്​വി, അഭിജീത്​ മാങ്കര്‍എന്നിവരാണ്​ പബ്ബി​​ന്റെ പാര്‍ട്​നര്‍മാര്‍. അഭിജീത്​ മാങ്കര്‍ ഇപ്പോഴും ഒളിവിലാണ്​.അഭിജീതിന്​ ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കിയ വിശാല്‍ കാര്യ എന്നയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

തീപിടിത്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​ രാഷ്​ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുംബൈ പൊലീസ്​ കമ്മീഷണര്‍, മേയര്‍ എന്നവര്‍ക്ക്​ പബ്ബി​​​ന്റെ ഉടമസ്​ഥര്‍ കത്തെഴുതിയിട്ടുണ്ട്​. തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന്​ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.മുംബൈ പൊലീസ്​ ആദ്യം വണ്‍ എബൗ പബ്ബി​​ന്റെ ഉടമസ്​ഥര്‍ക്കെതിരെ മാത്രമായിരുന്നു കേസ്​ രജിസ്​റ്റര്‍ ചെയ്​തത്​. എന്നാല്‍ പിന്നീട്​ മോജോ ബിസ്​ട്രോ പബ്ബി​​ന്റെ ഉടമകളുടെ പേരും ചേര്‍ക്കുകയായിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button