സാന്‍ഫ്രാന്‍സിസ്‌കോ: ദക്ഷിണ കലിഫോര്‍ണിയയില്‍ കനത്തമഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 17 കവിഞ്ഞു. കൂടാതെ 163 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 13 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പ്രളയത്തില്‍ നൂറോളം വീടുകള്‍ പൂര്‍ണമായും നശിക്കുകയും മുന്നൂറിലധികം വീടുകള്‍ ഭാഗീകമായി നശിക്കുകയും ചെയ്തു.
Read more: കനത്തമഴയെ തുടർന്നുണ്ടായ പ്രളയം ; രക്ഷാപ്രവർത്തനത്തിന് ആനകളും
പ്രളയത്തെ തുടര്‍ന്ന് ചെളിക്കുണ്ടില്‍ താഴ്ന്നുപോയ വീടിന്റെ മുകള്‍ത്തട്ടില്‍ പിടിച്ചുകിടന്ന രണ്ടു വയസുകാരിയെ രക്ഷാപ്രവര്‍ത്തകര്‍ അദ്ഭുതകരമായി രക്ഷപെടുത്തി. കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍ക്കാര്‍ ആണ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ലോസ് ആഞ്ചലസ് നഗരത്തിനു വടക്കുപടിഞ്ഞാറുള്ള മോണ്ടിസിറ്റോ, കാര്‍പെന്റിരിയ മേഖലകളിലാണു ചൊവ്വാഴ്ച കനത്ത പേമാരിയുണ്ടായത്. തുടര്‍ന്നു പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. റോഡുകളില്‍ വന്‍ പാറക്കല്ലുകളും ചെളിയും നിറഞ്ഞു. മോണ്ടിസിറ്റോയില്‍ അഞ്ചുമിനിറ്റിനകം ഒന്നര സെന്റിമീറ്റര്‍ മഴയാണു പെയ്തത്.
സാന്റാ ബാര്‍ബര കൗണ്ടിയില്‍നിന്നു നേരത്തെ ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചുമാറ്റി. സാന്റാ ബാര്‍ബരയ്ക്കു കിഴക്കുള്ള റോമറോ കാന്യണില്‍ കുടുങ്ങിയ 300ല്‍ അധികം പേരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments