ചിരിയ്‌ക്കുന്നവരെയാണ് എല്ലാവരും ഇഷ്‌ടപ്പെടുന്നത്. മറ്റുള്ളവരെ ചിരിപ്പിയ്‌ക്കാന്‍ കഴിയുന്നവര്‍ക്ക് ധാരാളം സുഹൃത്തുക്കളുണ്ടാകാറുണ്ട്. നര്‍മ്മബോധമുള്ളയാള്‍ക്ക് ഒരു ടീമിനെ നയിക്കാന്‍ പ്രാപ്‌തിയുണ്ടാകും.
വിഷാദരോഗികളെ വിഷാദത്തില്‍ നിന്നകറ്റാന്‍ ചിരി സഹായിക്കുന്നു. പത്ത് മിനിട്ട് വ്യായാമം ചെയ്യുന്നതിനു തുല്ല്യമാണ് നൂറു പ്രാവശ്യം ചിരിയ്‌ക്കുന്നത്.ശരീരത്തിലെ രക്‌തചംക്രമണം ശരിയായി നടക്കാന്‍ സഹായിക്കുന്നതു വഴി ചിരി ഹൃദ്രോഗങ്ങളെ തടയുന്നു. നന്നായി ചിരിക്കുമ്പോള്‍ ആദ്യം രക്‌തസമ്മര്‍ദ്ദം ഉയരുകയും പിന്നീട് സാധാരണ നിലയിലേയ്‌ക്ക് താഴുകയും ചെയ്യും.
read more: കാൻസറിനെയും വിഷാദരോഗത്തെയും അകറ്റാൻ ഫലപ്രദമായ മാർഗം പാട്ടുപാടുന്നതാണെന്ന് പഠനം
അതിനാല്‍ നന്നായി ചിരിക്കുന്നവരുടെ രക്‌തസമ്മര്‍ദ്ദം സാധാരണ നിലയിലായിരിക്കും. ചിരി ശ്വസനം സുഗമമാക്കുകയും ശരീരഭാരം കുറക്കുകയും ചെയ്യും . ചിരി നമ്മുടെ പ്രതിരോധസംവിധാനത്തെ ഉണര്‍ത്തുന്നു. കോശങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന ആന്റിബോഡികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ചിരി സഹായിക്കുന്നു.
ഇത് ചുമയും പനിയും വരാതെ തടയും. മാനസികപിരിമുറുക്കവുമായി ബന്ധപ്പെട്ട നാല് ഹോര്‍മോണുകളുടെ തോത് ചിരി മൂലം കുറയുന്നു. അതിനാല്‍ മനസു തുറന്നുള്ള ഒരു ചിരി നമ്മുടെ ഉത്‌കണ്‌ഠ കുറയ്‌ക്കും. വേദനകളില്‍ നിന്ന് ചിരി നമ്മെ വ്യതിചലിപ്പിക്കും .
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments