കാൻസറും വിഷാദരോഗവും അകറ്റാന്‍ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്ന് പാട്ടുപാടുന്നതാണെന്ന് പഠനം. പാട്ടു കേൾക്കുന്നതിനേക്കാളുപരി പാടുമ്പോഴാണ് ശരീരത്തിനും മനസ്സിനും കൂടുതൽ പ്രയോജനം ലഭിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. ഒറ്റയ്ക്കിരുന്നു പാടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും സംഘങ്ങൾക്കൊപ്പം ആഘോഷപൂർവം പാടുന്നതാണ്. ദിവസവും ഒരു മണിക്കൂർ നേരം പാട്ടുപാടാൻ ചെലവഴിക്കുന്നവർക്ക് അർബുദത്തിനും വിഷാദരോഗത്തിനുമുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കാന്‍സര്‍ രോഗികള്‍ക്ക് കൂടുതൽ പോസിറ്റീവ് ആയി ചികിൽസയോടു പ്രതികരിക്കുന്നതിനും സംഗീതം ഉത്തമമാണ്. പാട്ടുപാടുമ്പോൾ ശരീരത്തിലെ സ്ട്രസ് ഹോർമോണുകളുടെ എണ്ണം കുറയുകയും പ്രതിരോധഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
Post Your Comments