KeralaLatest NewsNews

ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ രാജ്യത്ത് വിതയ്ക്കാന്‍ ശ്രമം : കേരളത്തിലെ മദ്രസകളില്‍ തീവ്രവാദ പഠനം നടക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ട്

കേരളത്തിലെ നിരവധി മദ്രസകളില്‍ തീവ്രവാദ ഇസ്ലാമിക പഠനം നടക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ട്. സമാധാനവും, സ്നേഹവും പഠിപ്പിച്ചിരുന്ന പരിശുദ്ധ ഖുറാന് പകരമാണ് ചില മദ്രസകള്‍ തീവ്രവാദ പഠനത്തിലേക്ക് തിരിഞ്ഞിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തിലുള്ള യുദ്ധത്തിലൂടെ മുസ്ലീം ലോകം സ്ഥാപിക്കുകയെന്ന ഐഎസ് ആശയങ്ങളാണ് ഇത്തരം മദ്രസകള്‍ കുഞ്ഞ് മനസ്സുകളില്‍ കുത്തിവെയ്ക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന മദ്രസകളില്‍ ഇതാണ് നടക്കുന്നതെന്ന് ജോയിന്റ് സെക്രട്ടറി കൂടിയായ മുഹമ്മദ് ബഷീര്‍ പറയുന്നു. കുട്ടികളുടെ മനസ്സില്‍ മുസ്ലീം ലോകത്തിന് അടിസ്ഥാനം പാകിയ ശേഷം പതിയെ ഇത് സ്ഥാപിക്കുമെന്നാണ് ബഷീര്‍ അവകാശപ്പെടുന്നത്. വിവാദ മുസ്ലീം പ്രഭാഷകന്‍ സക്കീര്‍ നായികിന്റെ സ്കൂളുകള്‍ ഇത്തരം പഠനം മൂലം അടച്ചുപൂട്ടുമ്ബോഴും ഇയാളുടെ പ്രഭാഷണങ്ങള്‍ പല മദ്രസകളിലും പ്രദര്‍ശിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട് കണ്ടെത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ രാജ്യത്ത് വിതയ്ക്കാന്‍ പര്യാപ്തമായ പഠനമാണ് ഇവിടങ്ങളില്‍ നടക്കുന്നതെന്ന് ഇന്ത്യ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ട് ആരോപിക്കുന്നു. സൗദി അറേബ്യ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ ഇസ്ലാമിക ചിന്താഗതിയായ വഹാബിസം നാട്ടില്‍ പഠിപ്പിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. എണ്ണസമ്ബത്ത് മൂലം തടിച്ച്‌ കൊഴുത്ത ഗള്‍ഫ് രാജ്യങ്ങളില്‍ ഹവാല ഇടപാടിലൂടെ ഇതിനുള്ള ഫണ്ടും എത്തുന്നു. കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടാണ് വിദേശങ്ങളില്‍ നിന്നും കേരളത്തിലെ മദ്രകള്‍ക്കായി ദിവസേന നടക്കുന്നതെന്ന് കാരന്തൂരില്‍ മദ്രസ നടത്തുന്ന അബ്ദുള്‍ മാലിക് വെളിപ്പെടുത്തി.

ചുറ്റിലും ഹിന്ദുക്കള്‍ ഉള്ളതിനാല്‍ മുസ്ലീം ലോകമെന്ന് ഉറക്കെ പറയാന്‍ കഴിയില്ല, പകരം കുട്ടികളുടെ മനസ്സുകളിലേക്ക് ഇത് പതിയെ പതിയെ നല്‍കുകയാണെന്ന് ബഷീര്‍ വെളിപ്പെടുത്തി. ഫണ്ടിംഗ് നല്‍കാനെന്ന വ്യാജേനയാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ടര്‍മാര്‍ ഈ വിവരങ്ങള്‍ ശേഖരിച്ചത്. മദ്രസകള്‍ തീവ്രവാദ കേന്ദ്രങ്ങളായി മാറുന്നുവെന്ന റിപ്പോര്‍ട്ടില്‍ പാര്‍ട്ടി വിവരങ്ങള്‍ ശേഖരിക്കുമെന്ന് സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. ചെറിയ കുട്ടികളുടെ മനസ്സുകളില്‍ വിഷം കുത്തിവെക്കുന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button