Latest NewsKeralaNews

സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചതായി എക്സൈസ് കമ്മീഷണര്‍

കോഴിക്കോട് : സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചതായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരുലക്ഷത്തി ഇരുപതിനായിരം കേസുകള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേളേജുകള്‍ കേന്ദ്രികരിച്ച്‌ നടത്തുന്ന ലഹരിവിരുദ്ധ ക്യാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനഎക്സൈസ് വകുപ്പുമായി സഹകരിച്ചാണ് കാലിക്കറ്റ് എജ്യുക്കേഷണല്‍ ചാരിറ്റബല്‍ ട്രസ്റ്റ് വര്‍ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന്, ലഹരി ഉപയോഗങ്ങള്‍ക്കെതിരെ ഈ പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിലാണ് ക്യാംപയിന്‍ നടത്തുന്നത്. പുതുതലമുറ ലഹരിക്ക് അടിമപ്പെടുന്ന പ്രവണത ചെറുക്കന്‍ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പ്രയത്നിക്കണമെന്ന് ഋഷിരാജ്സിങ് പറഞ്ഞു. റാങ്കും ഗ്രേഡും പറഞ്ഞ് വിദ്യാര്‍ത്ഥികളെ സമ്മര്‍ദത്തിലാക്കാതെ നേര്‍വഴിക്ക് നയിക്കാന്‍ അധ്യാപകര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button