അനില്‍കുമാര്‍
കോൺഗ്രസ് അധ്യക്ഷനായ ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ വിദേശ സന്ദർശനമായിരുന്നു ബഹറിനിലേക്കുള്ള യാത്ര. പ്രവാസികളുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ വ്യാവസായിക പ്രമുഖരുമായും ചര്‍ച്ച നടത്തി.നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്താണെന്ന് പറയുന്നതിന് വേണ്ടിയാണ് ഞാനിവിടെയെത്തിയത് എന്ന് പറഞ്ഞ രാഹുല്‍ ബിജെപി സര്‍ക്കാര്‍ മതത്തിന്റെയും ജാതിയുടേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും തൊഴില്‍ രഹിതരായ യുവാക്കളെ ഉപയോഗിച്ച് സമുദായങ്ങളില്‍ക്കുള്ളില്‍ വിദ്വേഷം വിതയ്ക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നും അഭിപ്രായപ്പെട്ടു. രാജ്യത്ത് കോണ്‍ഗ്രസില്‍ നാടകീയമായ മാറ്റങ്ങള്‍ പ്രകടമാകുമെന്നും ആറ് മാസത്തിനുള്ളില്‍ പുതിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ രാജ്യത്തിന് സമ്മാനിക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി. ജോലികള്‍ സൃഷ്ടിക്കുക, ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന വികസനം എന്നീ മൂന്ന് കാര്യങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു.
കൂടാതെ ചൈനയുടെ വികസന വേഗതയെ മറികടക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ അയാള്‍ രാജ്യത്തെ പുകഴ്ത്തിയും സ്വന്തം രാഷ്ട്രത്തെ രാഷ്ട്രീയ ഉന്നമനത്തിനായി ഇകഴ്ത്തിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന് ലോക ബാങ്ക് മറുപടി നൽകി. ചൈനയെ ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്ത്യ പിന്നിലാക്കും എന്ന് ലോകബാങ്ക് വ്യക്തമാക്കി. 2018ൽ ഇന്ത്യൻ സാമ്പത്തിക രംഗത്ത് ബൃഹത്തായ വളർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ലോക ബാങ്കിന്റെ അവലോകന റിപോർട്ട്. ഈ വർഷം 7.3% വളർച്ച കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും ലോക ബാങ്ക് റിപോർട്ട് വ്യക്തമാക്കുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയതിലൂടെ ഇന്ത്യയുടെ വളർച്ചാ നിരക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് താഴ്ന്നിരുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ നിലവിലെ സാമ്പത്തിക ശക്തികളെയെല്ലാം മറികടന്ന് വളർച്ചാ നിരക്കിൽ ഇന്ത്യ മുന്നിലെത്തുമെന്ന് ലോകബാങ്കിന്റെ വികസന വീക്ഷണ വിഭാഗം മേധാവി ഐഹാൻ കോസ് വ്യക്തമാക്കി. നിലവിലെ ചെറിയ കണക്കുകളല്ല, ഭാവിയിൽ ഇന്ത്യ കൈവരിക്കാൻ പോകുന്ന വലിയ നേട്ടമാണ് ഞാൻ കാണുന്നത്. ഇത് സൂചിപ്പിക്കുന്നത് ബൃഹത്തായ വളർച്ചയ്ക്ക് സാധ്യതയുണ്ടെന്നതാണെന്നും എെഹാൻ പറഞ്ഞു. ലോക ബാങ്കിന്റെ ഈ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ വളര്‍ച്ചയെയും വികാസത്തെയുമാണ് കാണിക്കുന്നത്. ഇതോടുകൂടി യാതൊരു മാതൃ സ്നേഹവും പുലര്‍ത്താതെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ബഹറിനില്‍ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. സ്വന്തം രാജ്യത്തെ ഇകഴ്ത്തിയ രാഹുലിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഓരോ പൌരനും ബാധ്യസ്ഥരാണ്. കാരണം സ്വന്തം രാജ്യത്തെ തള്ളിപ്പറയുന്നതിലൂടെ രാഹുല്‍ ചെയ്തത് ദേശദ്രോഹമാണ്. ഇന്ത്യയെ എങ്ങനെ നശിപ്പിക്കാന്‍ എന്ന് തക്കം പാര്‍ത്തിരിക്കുന്ന സ്നേഹത്തിലും ശത്രുത പുലര്‍ത്തുന്ന ഒരു രാജ്യം. അതിന്റെ വളര്‍ച്ചയെ പുകഴ്ത്തിപ്പറയുന്ന രാഹുല്‍ ഇന്ത്യന്‍ കോണ്ഗ്രസ്സിന്റെ പ്രതിനിധിയോ ചൈനയുടെ ബ്രാന്‍ഡ് അമ്പാസിഡറോ? രാഹുലിന്റെ പ്രസംഗം കേള്‍ക്കുമ്പോള്‍ ചൈനയുടെ ബ്രാന്‍ഡ് അമ്പാസിഡറാണ് രാഹുല്‍ എന്ന് തോന്നുന്നത്.
നിങ്ങള്‍ ഒന്ന് നോക്കൂ.. സ്വന്തം രാഷ്ട്രത്തെ ഇങ്ങനെ ഇകഴ്ത്തി സംസാരിക്കുന്ന ഒരാള്‍, വെറും ഒരു വ്യക്തിയല്ല ഇന്ത്യന്‍ പാരമ്പര്യ വക്താക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അടുത്ത പ്രധാനമന്ത്രി പദത്തിലേയ്ക്ക് നയിക്കപ്പെടുന്ന ഒരു ഉന്നതായ സ്ഥാനീയനാണ് രാഹുല്‍. എന്തിനാണ് വിദേശങ്ങളില്‍ സ്വന്തം കുടുംബം ജീവിതം വളര്‍ത്താന്‍ നില്‍ക്കുന്ന മാതൃ സ്നേഹം ഇപ്പോഴും മാസ്സില്‍ സൂക്ഷിക്കുന്ന പ്രവാസികളോട് ഒരു അധികാരി അവിടെ ചെന്ന് സ്വന്തം രാജ്യത്തെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നത്?. അയാളുടെ ലക്ഷ്യം എന്താണ്?. രാഹുല്‍ ജി എന്ന് ആദരവോടെ കണ്ടിരുന്ന ജനങ്ങളില്‍ കോണ്ഗ്രസ്സിന്റെ കുഴി തോണ്ടുകയല്ലേ രാഹുല്‍ ചെയ്തത്. എന്തായാലും രാഹുലിന്റെ പ്രസംഗത്തിനു ലോക ബാങ്ക് മറുപടി നല്‍കിയതോടെ പ്രവാസികളില്‍ കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ മനോഭാവം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് ദേശീയ നേത്യത്വത്തിന്റെ ശ്രമം പാളി. പ്രവാസി ഇന്ത്യക്കാരെ കോണ്‍ഗ്രസ്സിന്റെ വേദികളിലേക്ക് തിരികെ എത്തിക്കുക എന്നതായിരുന്നു രാഹുലിന്റെ വിദേശ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. പകഷെ ശ്രമം വിജയിക്കാന്‍ രാഹുല്‍ ചെയ്ത വഴി തെറ്റായിപ്പോയി. രാഷ്ട്രീയപരമായി യോജിപ്പില്ലെങ്കിലും സ്വന്തം രാഷ്ട്രത്തെ സ്നേഹിക്കുകയും അതിന്റെ വളര്‍ച്ചയില്‍ അഭിമാനം കൊള്ളൂകയുമാണ് ഓരോ പൌരനും ചെയ്യേണ്ടത്. രാഷ്ട്രീയ മത ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള രാഹുലിന്റെ ജല്പനങ്ങള്‍ കോണ്‍ഗ്രസ്സിനു തന്നെ തിരിച്ചടിയാകും. എന്നും ഇങ്ങനെ കള്ളത്തരങ്ങള്‍ പറഞ്ഞു പിടിച്ചു നില്ക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന് ഇനിയും മനസിലായിട്ടില്ല. എന്നാല്‍ പൊതു ജനം കഴുതയല്ല. അവര്‍ക്ക് സത്യങ്ങള്‍ മനസിലാക്കാന്‍ കഴിവുണ്ട്.
വോട്ട് ബാങ്ക് എന്ന നിലയില്‍ അല്ലാതെ പ്രവാസികളെ ഇന്നുവരെ പരിഗണിക്കാതിരുന്ന അധികാരികള്‍ ഇലക്ഷന്‍ മുന്നോടിയായി നടത്തുന്ന പുതിയ തയ്യാറെടുപ്പുകള്‍ മാത്രമാണ് ഈ പ്രവാസ സ്നേഹം. ഈ വ്യാജ സ്നേഹം തിരിച്ചറിയാന്‍ എല്ലാവര്ക്കും സാധിക്കും. ഒരു ദേശീയ പാര്‍ട്ടിയായി നില്‍ക്കുന്ന കോണ്‍ഗ്രസ് അധികാര പദത്തിലേക്ക് തിരിച്ചെത്താനുള്ള കഠിന ശ്രമം ആരംഭിക്കേണ്ടി ഇരിക്കുന്നു. ഇതിനുള്ള കുറുക്കു വഴിയായാണ് സ്വന്തം രാജ്യം തളരുകയാണെന്ന വ്യാജ പ്രചരണം ഇവര്‍ നടത്തുന്നത്. ചരിത്രപരമായ പല തീരുമാനങ്ങളും ശക്തമായി കൈക്കൊള്ളുകയും അതിലൂടെ ലോക ശ്രദ്ധ ഇന്ത്യയിലേയ്ക്ക് തിരിയുകയും ചെയ്തു. ഇത്രയും നേട്ടങ്ങള്‍ കൊയ്ത്തു ഇന്ത്യന്‍ ഭരണത്തില്‍ ബി ജെപി ഗവണ്‍മെന്റ് മുന്നേറുമ്പോള്‍ ജനങ്ങള്‍ ഈ ഭരണത്തിനൊപ്പമകുന്നതിനെ തകര്‍ക്കാനാണ് രാഹുലിന്റെ ശ്രമം. ഈ ശ്രമങ്ങള്‍ പരാജയപ്പെടുക തന്നെ ചെയ്യും.
Post Your Comments