Latest NewsNewsIndia

കേന്ദ്രീയവിദ്യാലയത്തിലെ നിര്‍ബന്ധിത പ്രാര്‍ഥന; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി : കേന്ദ്രീയ വിദ്യാലയങ്ങളിലെ നിര്‍ബന്ധിത പ്രാര്‍ഥനയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രാർഥന മറ്റ് മതങ്ങളിലെ വിദ്യാര്‍ഥികളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണെന്നാണ് ഹർജിയിൽ പറയുന്നത്. മറ്റ് മതങ്ങളുടെ വിശ്വാസികളായ വിദ്യാര്‍ഥികളും ഹിന്ദുമതത്തില്‍ അധിഷ്ഠിതമായ പ്രാര്‍ഥന പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെടുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.

read more: സ്വവര്‍ഗരതി നിമയവിധേയമാക്കാനുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇങ്ങനെ

ഹര്‍ജിക്കാര്‍ സര്‍ക്കാര്‍ നടത്തുന്ന പൊതുസ്ഥാപനങ്ങളില്‍ ഏതെങ്കിലും പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോയെന്ന വിഷയവും ഉന്നയിച്ചിട്ടുണ്ട്. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജിയിലേത് ഗുരുതരമായ ഭരണഘടനാവിഷയമാണെന്ന് ചൂണ്ടിക്കാണിച്ചു. കേന്ദ്രീയ വിദ്യാലയ മാനേജ്മെന്റുകളോടും ജസ്റ്റിസ് നവിന്‍സിന്‍ഹ അംഗമായ ബെഞ്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

read more: സിനിമാ തീയേറ്ററുകളിലെ ദേശീയഗാനം; സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇങ്ങനെ

മധ്യപ്രദേശ് സ്വദേശി വിനായക് ഷായാണ് രാജ്യത്ത് ആകെയുള്ള 1,125 കേന്ദ്രീയവിദ്യാലയങ്ങളില്‍ ഹിന്ദിയിലും സംസ്കൃതത്തിലുമുള്ള പ്രാര്‍ഥന നടത്തുന്നതിന് എതിരെ കോടതിയെ സമീപിച്ചത്. ശാസ്ത്രീയചിന്തകള്‍ വളരുന്നതിന് തടസ്സമാണ് പ്രാര്‍ഥന. ഇതിലൂടെ പ്രചരിക്കപ്പെടുന്നത് എല്ലാ കാര്യത്തിലും മതത്തിനും ദൈവത്തിനും പ്രാധാന്യം നല്‍കണമെന്ന സന്ദേശമാണ്.

പൊതുപ്രാര്‍ഥന പിന്തുടരാന്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും നിരീശ്വരചിന്താഗതിയുള്ളവരും നിര്‍ബന്ധിതരാകുകയാണ്. പൊതുപ്രാര്‍ഥന ഏതെങ്കിലും പ്രത്യേക മതത്തിന്റേതാകുന്നത് മതപരമായ നിര്‍ബന്ധങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന ഭരണഘടനയുടെ 28 (1) അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button