പട്ടികജാതി ആദിവാസി വിഭാഗങ്ങൾക്ക് നേരെയുള്ള പീഡനം തടയുക എന്ന മുദ്രാവാ ക്യമുയർത്തി പട്ടികജാതി മോർച്ച കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ നൽകുന്ന പട്ടികജാതി വികസന ഫണ്ടിന്റെ കടുത്ത ദുരുപയോഗമാണ് സംസ്ഥാനത്ത് നടക്കുന്നത്. പാവങ്ങളുടെ പാർട്ടിയെന്ന് മേനി നടിക്കുന്ന ഇടതുപക്ഷ പാർട്ടികൾ നേതൃത്വം കൊടുക്കുന്ന സംസ്ഥാന ഭരണകൂടം ഉമ്മൻ ചാണ്ടി സർക്കാരിനേക്കാൾ വലിയ അഴിമതിയാണ് നടത്തുന്നത്.ഈ ഭരണത്തിൻ കീഴിൽ പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ കൊടിയ പീഡനം അനുഭവിക്കുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി.
Read Also: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.മുരളീധരൻ
പീഡനത്തിനും വഞ്ചനയ്ക്കും ഇരയായി പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ അനുദിനം വർദ്ധിച്ച് വരുന്നു. അംബേദ്കർ വിഭാവനം ചെയ്ത സാമൂഹിക നീതി നിഷേധിക്കുന്ന സംഭവങ്ങൾ വരെ കേരളത്തിൽ നടക്കുന്നു. നടപടിയെടുക്കേണ്ട ഭരണകൂടം ഉറക്കം നടിക്കുകയാണ്. ഇത്തരത്തിലുള്ള മനോഭാവം സംസ്ഥാനത്തിന് ആപത്താണ് .ഇതിന്റെ ഭാഗമാണ് ഓഖി ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ വകമാറ്റി പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ യാത്രയെന്നും വി.മുരളീധരൻ പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments