ലണ്ടന്‍: ഔദ്ദ്യോഗിക സന്ദര്‍ശനത്തിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയൊപ്പം ലണ്ടനിലെത്തിയ മുതിര്‍ന്ന ബംഗാളി മാധ്യമ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ നിന്ന് ഫോര്‍ക്കും നൈഫും മോഷ്‌ടിച്ചെന്ന് ആരോപണം. ആഡംബര ഹോട്ടലില്‍ നടന്ന വിരുന്നിനിടെ തീന്‍മേശയിലുണ്ടായിരുന്ന വെള്ളിയില്‍ തീര്‍ത്ത ഫോര്‍ക്കും നൈഫും ഇവർ മോഷ്ടിച്ചെന്നാണ് റിപ്പോർട്ട്.ഇരു രാജ്യങ്ങളിലെയും മാധ്യമ പ്രവര്‍ത്തകരും വ്യവസായികളുമൊക്കെ പങ്കെടുത്ത വിരുന്നിടെയായിരുന്നു സംഭവം.
ഭക്ഷണത്തിനിടെ വെള്ളി ഫോർക്കും നൈഫും മാധ്യമ പ്രവർത്തകർ ബാഗിൽ എടുത്തു വെച്ചത് സി സി ടി വി ക്യാമറകളിലൂടെ ഹോട്ടലിലെ സുരക്ഷാ ജീവനക്കാർ കാണുകയായിരുന്നു. മമതാ ബാനര്‍ജിയെയും മറ്റ് വിശിഷ്‌ടാതിഥികളെയും അപമാനിക്കേണ്ടെന്ന് കരുതി ഉടനെ അവര്‍ പ്രതികരിച്ചില്ല. എന്നാൽ വിരുന്നിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ സമീപിച്ച് സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍, എടുത്ത സാധനങ്ങള്‍ തിരിച്ചുവെയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഇളിഭ്യരായ ഇവര്‍ എല്ലാവരും സാധനങ്ങള്‍ തിരികെ മേശപ്പുറത്ത് വെച്ചു.
ഏറ്റവും രസം കൂട്ടിലൊരാള്‍ താന്‍ ഒന്നും എടുത്തില്ലെന്ന ഭാവത്തില്‍ ഉദ്ദ്യോഗസ്ഥരോട് കയര്‍ത്തതാണ്. കൂടാതെ തന്നെ പരിശോധിക്കാന്‍ അദ്ദേഹം ഹോട്ടല്‍ ജീവനക്കാരെ വെല്ലുവിളിക്കുകയും ചെയ്തു. ഇയാള്‍ ഫോര്‍ക്കും നൈഫും മോഷ്‌ടിക്കുന്നതും, പിന്നീട് ജീവനക്കാര്‍ ഇത് കണ്ടുപിടിച്ചെന്ന് മനസിലായപ്പോള്‍ മറ്റൊരാളുടെ ബാഗില്‍ നിക്ഷേപിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടർന്ന് പോലീസിലറിയിക്കുമെന്നു കണ്ടപ്പോൾ അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പിഴയായി ഇയാളില്‍ നിന്ന് 50 പൗണ്ടും ഈടാക്കി.
മമതാ ബാനര്‍ജിയുടെ വിദേശ സന്ദര്‍ശനങ്ങളില്‍ പതിവായി അവരെ അനുഗമിക്കുന്ന മുതിര്‍ന്ന ബംഗാളി മാധ്യമപ്രവര്‍ത്തകനാണിതെന്ന് ഔട്ട്‍ലുക്ക് വാര്‍ത്തയില്‍ പറയുന്നു. കളവ് പിടിക്കപ്പെട്ടിട്ടും ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ ഉറച്ചുനിന്ന മാധ്യമ പ്രവര്‍ത്തകന്‍ പോകുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ നിന്നെല്ലാം സാധനങ്ങള്‍ മോഷ്‌ടിക്കാറുണ്ടെന്നും വാർത്തയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments