Latest NewsNewsIndia

‘എന്റേതു മാത്രമാണ് സാറ, മറ്റാരും അവളെ സ്വന്തമാക്കാന്‍ അനുവദിക്കില്ല…’ സച്ചിന്റെ മകളെ ശല്യം ചെയ്ത യുവാവ്

മുംബൈ : പോലീസിന് മുന്നിലും നിലപാട് മാറ്റാതെ സച്ചിന്റെ മകളെ ശല്യം ചെയ്ത യുവാവ്. ‘ എന്റേതു മാത്രമാണ് സാറ, അവളെ ഞാന്‍ വിവാഹം കഴിക്കും, മറ്റാരും അവളെ സ്വന്തമാക്കാന്‍ അനുവദിക്കില്ല…’. ഇങ്ങനെയാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയെ ശല്യം ചെയ്തതിന് അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞത്.

ദേബ്കുമാര്‍ ബെയ്തി എന്ന 32 കാരനെ സച്ചിന്റെ വീട്ടിലെ ഫോണിലേയ്ക്ക് തുടര്‍ച്ചയായി വിളിച്ചതും സാറയെ ശല്യം ചെയ്തതും കണക്കിലെടുത്താണ് അറസ്റ്റു ചെയ്തത്. എന്നാല്‍, ഇയാള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും നിലപാട് മാറ്റിയില്ല. താന്‍ സാറയെ നിരവധി തവണ പിന്തുടര്‍ന്നിട്ടുണ്ടെന്നും അവളെ ഒരിക്കലും വിട്ടുപോകില്ലെന്നും ദേബ്കുമാര്‍ ആവര്‍ത്തിക്കുന്നതായി പോലീസ് പറഞ്ഞു.

ദേബ്കുമാര്‍ ജനുവരി 11 വരെ പോലീസ് കസ്റ്റഡിയിലായിരിക്കും. ഇയാള്‍ തുടര്‍ച്ചയായി 20 തവണയെങ്കിലും സച്ചിന്റെ വീട്ടിലേയ്ക്ക് വിളിച്ചിരുന്നു. ഇതിനിടെ, യുവാവിന്റെ ഭാഗത്തു നിന്നും സാറയെ തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണിയും ഉണ്ടായി. ഇയാള്‍ കുറച്ചുനാളായി വിഷാദരോഗത്തിന് അടിമയാണെന്നാണ് വിവരം

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments


Back to top button