Latest NewsTechnology

പവർ ബാങ്ക് ഉപയോഗിക്കുന്നവർ നിർബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കുക

കൊ​ച്ചി: പ​വ​ർ​ബാ​ങ്കു​ക​ൾക്ക് വിമാനത്തിൽ കർശന നിയന്ത്രണം. മൊ​ബൈ​ൽ ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ​വ​ർ​ബാ​ങ്കു​ക​ൾ ഇ​നി മു​ത​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും പ​വ​ർ ബാ​ങ്കു​ക​ൾ ചെ​ക്ക് ഇ​ൻ ബാ​ഗേ​ജു​ക​ളി​ൽ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ല എന്നും ഹാ​ൻ​ഡ് ബാ​ഗേ​ജു​ക​ളി​ൽ വേ​ണം ഇ​വ ഉ​ൾ​പ്പെ​ടു​ത്താ​ൻ എന്നും ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റീ​സ് (ബി​സി​എ​എ​സ്) വ്യക്തമാക്കി. അതേസമയം പ്രാ​ദേ​ശി​ക​മാ​യി നിർമിച്ച നി​ല​വാ​രം കു​റ​ഞ്ഞ പ​വ​ർ ബാ​ങ്കു​ക​ൾ ര​ണ്ട് ബാ​ഗേ​ജു​ക​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നും ബി​സി​എ​എ​സ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ പ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​യും സെ​ക്യൂ​രി​റ്റീ​സ് വി​ഭാ​ഗം സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ട​ത്തി​യ പ​വ​ർ ബാ​ങ്കു​ക​ൾ ഇതിനോടകം പിടിച്ചെടുത്തു കഴിഞ്ഞു.

Read alsoക്യാമറകള്‍ക്കും ഇനി പവര്‍ബാങ്ക് ഉപയോഗിക്കാം

പ്രാദേശികമായി നിർമിച്ച പ​വ​ർ ബാ​ങ്കു​ക​ളി​ൽ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഉ​ള്ളി​ലെ സെ​ല്ലു​ക​ൾ​ക്ക് പ​ക​രം സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​യ്ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇത്തരമൊരു നിർദേശം ബി​സി​എ​എ​സ് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്ക് നൽകിയത്.  പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യ​തി​നാ​ൽ അ​ത്ത​രം പ​വ​ർ ബാ​ങ്കു​ക​ൾ ഹാ​ൻ​ഡ്ബാ​ഗേ​ജി​ൽ കൊ​ണ്ടു​പോ​കാൻ അനുവാദമുണ്ട്.

 

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button