തിരുവനന്തപുരം: കൊലക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന വിവാദവ്യവസായി മുഹമ്മദ് നിഷാം മാറാട് കലാപക്കേസിലെ പ്രതികളുമായി ജയിലില്‍വച്ച് ബന്ധം പുലര്‍ത്തിയിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിഷാമിനെ കണ്ണൂരില്‍നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്കു കഴിഞ്ഞമാസം മാറ്റിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദൂരൂഹ സാഹചര്യത്തിലുള്ള ഇത്തരം ബന്ധങ്ങള്‍ കണ്ടെത്തിയത്. തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വധിച്ച കേസില്‍ തടവില്‍ കിടക്കുന്ന നിഷാം വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ വച്ചാണ് മാറാട് കേസ് പ്രതികളുമായി ബന്ധം പുലര്‍ത്തിയത്. ഇവരും ജയില്‍ ഉദ്യോഗസ്ഥരും മറ്റു തടവുകാരും അടക്കമുള്ള സേവകസംഘം നിഷാമിന് ജയിലില്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഇവരില്‍ പലരുടെയും വീടുകളിലും ബാങ്ക് അക്കൗണ്ടുകളിലും നിഷാമിന്റെ കമ്പനിയില്‍നിന്ന് വന്‍തുക െകെമാറിയെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഉത്തരമേഖലാ ഡി.ജി.പി: രാജേഷ് ദിവാനും ഇത് സംബന്ധിച്ച അന്വേഷണം നടത്തി ഡി.ജി.പി: ലോക്നാഥ് ബെഹ്റയക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കണ്ണൂരിലേക്കു മാറ്റുന്നതിനുമുമ്ബ് വിയ്യൂര്‍ ജയിലിലും ഇത്തരം ചില പ്രതികളുമായി ബന്ധം സ്ഥാപിക്കാന്‍ നിഷാം ശ്രമിച്ചിരുന്നു.
Post Your Comments