ക്ഷേത്രത്തിനുള്ളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ കെ.ജെ യേശുദാസ്. ആളുകള്‍ ഭക്തിയും പ്രാര്‍ത്ഥനയും നിറഞ്ഞ് നില്‍ക്കേണ്ട സ്ഥലത്ത് കാണുന്നതെല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ കൂടുതല്‍ ശ്രദ്ധ ചെലുുത്തുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. അവയുടെ ഉപയോഗം അമ്പലത്തില്‍ വരുമ്പോഴെങ്കിലും കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേയാണ് നിലപാടറിയിച്ചത്.
read more: നെടുമുടി തന്നെ പാടണമെന്ന് യേശുദാസ് വാശിപിടിച്ചതിന്‍റെ കാരണം ഇതായിരുന്നു
നമ്മുടെ ചിന്താഗതിയും അമ്മയോടുള്ള അടുപ്പവും കൂടുതലാകാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിച്ചാല്‍ ഇടയാകും. ഈ മനുഷ്യ ജന്മങ്ങളായ ഞങ്ങളുടെ ഫോട്ടോ എടുക്കാനുള്ള ആഗ്രഹമല്ലാതെ അമ്മയെപ്പറ്റിയുള്ള ഒരു ചിന്തയും നിങ്ങളുടെ തലയില്‍ ഇല്ല. അതുകൊണ്ട് ദൈവത്തെ ഓര്‍ത്തു ഇവിടെ വരുമ്പോഴെങ്കിലും ആ പടിക്കല്‍ കേറുമ്പോള്‍ അമ്മയെ നമസ്‌കരിച്ച് കഴിഞ്ഞാല്‍ അമ്മയുടെ ധ്യാനവും അമ്മയുടെ ജപവും അമ്മയുടെ ചിന്തയും അല്ലാതെ മറ്റാരെ കണ്ടാലും തിരിഞ്ഞു നോക്കാതെ അങ്ങ് പോയി അമ്മയില്‍ അര്‍പ്പിക്കുകയെന്ന് യേശുദാസ് പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments