കൊച്ചി: കേരളത്തിലേക്ക് ഉള്‍പ്പെടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ദുബായിയുടെ ദേശീയവിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഈ മാസം 22 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുന്നത്. എമിറേറ്റ്‌സിന്റെ പുതുവല്‍സര സമ്മാനം എന്ന നിലക്കാണ് വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചിയിലേക്ക് 905 ദിര്‍ഹമാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്ക് പോയി തിരിച്ചുവരാന്‍ 985 ദിര്‍ഹവും, ചെന്നൈയിലേക്ക് 955 ദിര്‍ഹവും, മുംബൈയിലേക്കും ഡല്‍ഹിയിലേക്കും 905ഉം എന്നിങ്ങനെയാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്കുകള്‍. ഈ ആനുകൂല്യത്തില്‍ ടിക്കറ്റെടുക്കുന്നവര്‍ ഈ മാസം 12 നും, നവംബര്‍ 30 നുമിടക്ക് യാത്ര ചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്.
Post Your Comments