തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ വിമാനക്കൂലി മൂന്നിരട്ടിയാകുമെന്ന് സൂചനകള്‍ നല്‍കി വിവിധ വിമാന കമ്പനികള്‍. ലോക്ക് ഡൗണ്‍ പിന്‍വലിച്ച് രാജ്യം പൂര്‍വ്വാവസ്ഥയിലേയ്‌ക്കെത്തുമ്പോള്‍ പ്രവാസാകള്‍ക്ക് ഇരുട്ടടിയായി വിമാനക്കൂലിയും കുത്തനെ ഉയര്‍ത്താനാണ് വിവിധ വിമാനക്കമ്പനികളുടെ തീരുമാനം. ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക ലോകരാഷ്ടങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്വദേശത്തേയ്ക്ക് മടങ്ങാന്‍ പറ്റാത്ത പ്രവാസികളെയാണ് ഇത് കൂടുതലായും ബാധിയ്ക്കുക. നിലവിലെ സാഹചര്യത്തില്‍ അനേകം രാജ്യങ്ങളിലായി നിരവധി മലയാളികളാണ് സ്വദേശത്തേയ്ക്ക് മടങ്ങാനിരുന്നത്.
സീറ്റുകളുടെ എണ്ണക്കുറവ് മുതല്‍ അടച്ചിടല്‍ മൂലം ഉണ്ടായ ഇതുവരെയുള്ള നഷ്ടം നികത്താനും അടക്കമാണ് വിമാന കമ്പനികള്‍ യാത്രാ നിരക്ക് ഉയര്‍ത്താന്‍ ഒരുങ്ങുന്നത്. വിവിധ വിമാനക്കമ്പനികള്‍ കഴിഞ്ഞ 21 ദിവസമായി ഉണ്ടായ നഷ്ടം യാത്രക്കാരില്‍ നിന്നും ഈടാക്കാന്‍ ഒരുങ്ങുമ്പോള്‍ എന്തു വില കൊടുത്തും നാട്ടിലെത്താനാണ് മലയാളികള്‍ ആഗ്രഹിക്കുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ മൂലം വിമാനക്കമ്പനികള്‍ക്ക് ഓരോ ദിവസവും കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
Post Your Comments