Latest NewsNewsAutomobile

ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ഇലക്ട്രിക്ക് കാറുകള്‍ വരുന്നു : ചാര്‍ജ് ചെയ്യാന്‍ വെറു പത്ത് മിനിറ്റ് : 200 കിലോമീറ്റര്‍ മൈലേജും

മുംബൈ : ഇന്ത്യയില്‍ നിന്ന് പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് ഗുഡ് ബൈ പറയാന്‍ സമയമായി. ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ വെറും പത്തു മിനിറ്റ് കൊണ്ടു പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുകയും ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കുകയും ചെയ്യുന്ന ഇലക്ട്രിക് കാര്‍ വരുന്നു എന്ന് കേട്ടാല്‍ എന്തു തോന്നും? വിദേശത്ത് എവിടെയെങ്കിലും ആണെന്ന് വിചാരിക്കാന്‍ വരട്ടെ നമ്മുടെ കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യന്‍ നിരത്തുകളിലേക്കാണ് ഈ വിസ്മയം വരാന്‍ പോകുന്നത്.

ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ഹ്യൂമാന്‍  മോട്ടോഴ്‌സാണ്  ആര്‍ടി 90 എന്ന പേരില്‍ കാര്‍ വിപണിയില്‍ ഇറക്കുന്നത്. നിലവില്‍ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന കാര്‍ ഉടന്‍ വിപണയില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. അതേസമയം ഡിസി ചാര്‍ജ്ജറിലാണ് വെറും പത്തു മിനിറ്റു കൊണ്ടു പൂര്‍ണ്ണ പ്രവര്‍ത്തനക്ഷമമാകുന്നത്. എന്നാല്‍ എസി ചാര്‍ജ്ജറിലാണ് എങ്കില്‍ ഒന്നര മണിക്കൂറാണ് ചാര്‍ജ്ജാകാന്‍ വേണ്ടത്.

കിലോമീറ്ററിന് 50 പൈസ ചെലവ് വരുന്ന കാര്‍ കിലോമീറ്ററിന് ആറു പൈസാപ്രകാരം വാടകയ്ക്ക് കൊടുക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഷോറൂമിലെത്തി 600 രൂപ നല്‍കിയാല്‍ വാടകയ്ക്ക് കിട്ടും. കാറിന് പുറമേ ആറ് സീറ്റുളള ബസും ഉദ്ദേശിക്കുന്നുണ്ട്. പരിസ്ഥിതിക്ക് തികച്ചും അനുയോജ്യകരമാകും വിധം അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത കാറുകളാണ് കമ്പനിയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button