കൊച്ചി: അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിലാണ് നടി അമല പോള്‍ ഈ മാസം 15ന് അമല ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകേണ്ടത്. അതേസമയം, മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല പോള്‍ നല്‍കിയ ഹര്‍ജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. പിഴയടക്കാന്‍ തയാറായതിനാല്‍ ഇതേ കേസുമായി ബന്ധപ്പെട്ട് നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് വിട്ടയച്ചിരുന്നു.
Read more: നടി അമല പോള്‍ വ്യാജരേഖയുണ്ടാക്കിയതായി റിപ്പോര്‍ട്ട്
Post Your Comments