റിസോര്‍ട്ടിന്റെ ബാല്‍ക്കണിയില്‍ നിന്ന് സാഹസിക ബന്ധത്തില്‍ ഏര്‍പ്പെട്ട ലൈംഗിക തൊഴിലാളിയായ യുവതി വീണ് മരിച്ച സംഭവത്തില്‍ മുന്‍ ബ്രിട്ടീഷ് പട്ടാളക്കാരനായ വോര്‍സെസ്റ്ററിലെ റീസെ വെല്ല അറസ്റ്റിലായി. ശനിയാഴ്ച തായ്ലന്ഡിലെ പട്ടായയിലാണ് സംഭവം. യുവതിയെ റീസെ അപകടകരമായി ബാല്‍ക്കണിയില്‍ നിര്‍ത്തി സാഹസികമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ നിന്നും കാല്‍തെറ്റി വീഴുകയായിരുന്നു. 26കാരിയായ ബാര്‍ഗേള്‍ വന്നിപ ജാന്ഹുവാതോനന് ആണ് അപകടത്തില്‍ മരിച്ചിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് ഞായറാഴ്ച അറസ്റ്റിലായ വെല്ല പീഡനക്കേസിലെ പ്രതിയാണെന്നും റിപ്പോര്‍ട്ടുണ്ട്. 2012ല്‍ ഒരു കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് റീസെ അഞ്ച് വര്‍ഷത്തോളം തടവിലുമായിരുന്നു. ഇപ്പോള്‍ തായ്ലന്ഡില് അറസ്റ്റിലായിരിക്കുന്ന റീസെയെ തിങ്കളാഴ്ച കുടുംബവുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നു. ഈ അസുഖം മൂലമായിരുന്നു 25കാരനായ റീസെ സൈന്യത്തില്‍ നിന്നും വിട്ട് പോരേണ്ടി വന്നിരുന്നത്. സറെയിലെ ഡീപ് കട്സ് ബരാക്സില് റോയല്‍ ലോജിസ്റ്റിക്സ് കോര്പ്സായിട്ടായിരുന്നു റീസെ പ്രവര്‍ത്തിച്ചിരുന്നത്.
തുടര്‍ന്ന് അഞ്ച് വര്‍ഷം മുമ്പാണ് സര്‍വീസില്‍ നിന്നും വിട്ട് പോന്നിരുന്നത്. തായ്ലന്ഡില് വച്ച് റീസെ അറസ്റ്റിലായ വാര്‍ത്ത കേട്ട് അദ്ദേഹത്തിന്റെ കുടുംബം ഞെട്ടിത്തരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പിടിഎസ്ഡി ബാധിച്ചതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്ബായിരുന്നു റീസെ ബ്രിട്ടന് വിട്ട് പോയിരുന്നത്. കസ്റ്റഡിയിലായതിന് ശേഷം റീസെക്ക് ആഹാരമോ വെള്ളമോ പോലും നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യം താറുമാറാകുമെന്നും ഈ കുടുംബം ആശങ്കപ്പെടുന്നു. സൈന്യത്തില്‍ നിന്നും പോരേണ്ടി വന്നതോടെ റീസെക്ക് പലവിധ മാനസസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സഹോദരന് വെളിപ്പെടുത്തുന്നു. തനിക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനായി 12,000 പൗണ്ട് അദ്ദേഹം കുടുംബത്തോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
തായ്ലന്ഡ് പൊലീസ് ആരോപിക്കുന്നത് പോലെ താന്‍ മോട്ടോര്‍ ബൈക്ക് മോഷ്ടിച്ചിട്ടില്ലെന്നും റീസെ പറയുന്നു. റീസെ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും അയാളെ അടുത്ത് തന്നെ പട്ടായയിലെ പ്രധാനപ്പെട്ട ജയിലിലേക്ക് മാറ്റുമെന്നും സഹോദരന് വെളിപ്പെടുത്തുന്നു. ഇതിന് മുമ്പ് റീസെ മയക്കുമരുന്നിന് അടിപ്പെട്ടിരുന്നുവെന്നും സഹോദരന് പറയുന്നു. ബാല്‍ക്കണിയില്‍ നിന്നുമുള്ള വീഴ്ചയില്‍ ലൈംഗിക തൊഴിലാളിയായ യുവതിക്ക് തലക്ക് ഗുരുതര പരുക്കേറ്റതാണ് മരണ കാരണം. നഗ്നയായി താഴോട്ട് വീണ യുവതിയുടെ ശരീരത്തില്‍ നിരവധി പൊട്ടലുകളുണ്ടായിട്ടുമുണ്ട്. റിസോര്‍ട്ടിലെ റൂമില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വസ്ത്രങ്ങളും ഉപയോഗിക്കാത്ത കോണ്ടങ്ങളും കണ്ടെത്തിയിരുന്നു.’
Post Your Comments