റിയാദ്: സൗദി അറേബ്യ ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ച് സല്‍മാന്‍ രാജകുമാരന്റെ പുതിയ ഉത്തരവ് വീണ്ടും.സൗദി അറേബ്യയിലെ സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങളുടെ വാതില്‍ വെള്ളിയാഴ്ച മുതല്‍ വനിതകള്‍ക്കു മുന്നില്‍ തുറന്നു കൊടുക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കൊപ്പം സ്റ്റേഡിയത്തിലിരുന്നു ഫുട്ബാള്‍ മാച്ചുകള്‍ കാണാന്‍ അടുത്തിടെയാണ് സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയത്.
അല്‍ അഹ്ലിയും അല്‍ ബാറ്റിനും തമ്മില്‍ വെള്ളിയാഴ്ച നടക്കുന്ന കളി കാണാനാകും സൗദിയിലെ സ്ത്രീകള്‍ ആദ്യമായ് എത്തുക. വാര്‍ത്താ വിനിമയ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ആദ്യ കളി തലസ്ഥാനമായ റിയാദിലെയും രണ്ടാമത്തേത് ജിദ്ദയിലെയും മൂന്നാമത്തേത് ദമാമിലെയും സ്റ്റേഡിയത്തിലാണ് നടക്കുക.
വനിതകളായ ഫുട്ബാള്‍ ആരാധകള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥാനാ മുറി അടക്കമുള്ള സജ്ജീകരണങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. പുകവലിക്കേണ്ടവര്‍ക്കായി പ്രത്യേക പുകവലി മേഖലയും സ്റ്റഡിയങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. സൗദിയുടെ പുതിയ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി സൗദിയിലെ വിവിധ മേഖലകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
Post Your Comments