Latest NewsKeralaNews

സ്വന്തം മകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്റെ മനസ് മടുപ്പിക്കുന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ : പൂമ്പാറ്റ കേസ് അന്വേഷണം വഴിമുട്ടുന്നു

ശിശുക്കളുമായുളള ലൈംഗിക ബന്ധം പ്രോല്‍സാഹിപ്പിക്കുന്ന പൂമ്പാറ്റ എന്ന സോഷ്യല്‍ മീഡിയാ ഗ്രൂപ്പിന്റെ മുഖ്യ ആസൂത്രകനെ പിടികൂടിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഘത്തിലെ മറ്റുളളവരെ പിടികൂടാന്‍ കഴിയുന്നില്ല. ഗ്രൂപ്പ് ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കം ശിശു ലൈംഗികതയില്‍ താല്‍പര്യം ഉളള നിരവധി പേരാണ് ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ന്നത് . ശിശുക്കളുമായുളള ലൈംഗിക വൈകൃതങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി സ്ഥാപിച്ച പൂബാറ്റ എന്ന ട്രെലഗ്രാം ഗ്രൂപ്പിന്റെ മുഖ്യ സംഘാടകനായ ഷറഫലിയെ കഴിഞ്ഞ മാസം 21 നാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ബാലികയായ സ്വന്തം മകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്റെ മനസ് മടുപ്പിക്കുന്ന വിവരണങ്ങളും , 4 വയസില്‍ താഴെയുളള പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങളും ആണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നത് . പൂര്‍ണമായും മലയാളികള്‍ മാത്രമുളള ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളും ,ദൃശ്യങ്ങളും മനസാക്ഷിയുളള ആരെയും ഞെട്ടിക്കുന്നതാണ് . ട്രെലഗ്രാം എന്ന ആപ്ളിക്കേഷനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് കഴിയാത്തതാണ് കേസന്വേഷണം നീണ്ട് പോകാന്‍ കാരണം.അതിനിടെ കേസില്‍ ആദ്യം എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്ത സൈബര്‍ പോലീസ് മുഖ്യ ആസൂത്രകന്‍ പിടിയിലായി ഒന്നരമാസം കഴിഞ്ഞിട്ടും പ്രതിയെ കസ്റ്റഡിയിലും വാങ്ങിയിട്ടില്ല.

ടെലഗ്രാം എന്ന ആപ്ളിക്കേഷന്റെ ഉടമസ്ഥരുമായി ലോകത്തെ ഒരു പോലീസ് സേനക്കും ബന്ധമില്ലാതാണ് ഇതിലെ അംഗങ്ങള്‍ ആരെക്കെയെന്ന് തിരിച്ചറിയാന്‍ കഴിയാതത്. അതിനിടെ കേസില്‍ അറസ്റ്റിലായ ഷറഫലിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ സൈബര്‍ പോലീസ് തയ്യാറായിട്ടില്ല. ശിശു ലൈംഗികത മുഖ്യ പ്രമേയമായ വൈബ് ചാനല്‍ ആരംഭിക്കാനുളള നീക്കങ്ങള്‍ക്കിടെയാണ് ഷറഫലി അറസ്റ്റിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് ആദ്യം എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്തത് തിരുവനന്തപുരത്തെ സൈബര്‍ പോലീസ് സ്റ്റേഷനിലാണെങ്കിലും പ്രതിയെ ലോക്കല്‍ പോലീസ് പിടികൂടിയതോടെ പ്രതിയെ ഇനി കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്ന ഒഴുക്കന്‍ നിലപാടിലാണ് സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍.

പ്രധാന പ്രതിയായ ഷറഫലിയെ പിടികൂടി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഗ്രൂപ്പില്‍ ഉണ്ടായിരുന്ന മറ്റുളള ആളുകള്‍ ആരെന്ന് മനസിലാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ശിശുക്കളുമായുളള ലൈംഗിക ബന്ധം ഇഷ്ടപ്പെടുന്ന ഇത്രയധികം മലയാളികള്‍ ഉള്‍പ്പെട്ട സൈബര്‍ കേസ് ആയിട്ടും പോലീസ് അന്വേഷണം എതാണ്ട് വഴിമുട്ടിയ നിലയിലാണ്. പ്രതിയിലേക്ക് എത്താന്‍ പോലീസിന് നിര്‍ണായ സഹായം കേസിലെ പരാതിക്കാരായ ജല്‍ജിത്ത് ഈ സാഹചര്യത്തില്‍ നിരാശയിലാണ്. ടെലഗ്രാം എന്ന സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കിന്റെ മാസ്റ്റര്‍ സെര്‍വ്വര്‍ എത് രാജ്യത്താണ് ഉളളതെന്ന് കണ്ടെത്താന്‍ ഇന്റര്‍പോളിന് പോലും കഴിഞ്ഞിട്ടില്ല എന്നത് കേസന്വേഷണത്തെ സങ്കീര്‍ണമാക്കുന്നുണ്ട് . എന്നാല്‍ അധികം വൈകാതെ കേസില്‍ ഒരു നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടാകുമെന്ന് പോലീസ് വൃത്തങ്ങള്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button