റിയാദ്•സൗദി അറേബ്യയിലെ ഏറ്റവും പ്രായംചെന്ന മനുഷ്യന്‍, ഷെയ്ഖ് അലി അല്‍ അലക്മി 147 ാമത്തെ വയസില്‍ അന്തരിച്ചു.
അവസാനം ശ്വാസം വലിക്കുന്നവരെ അലക്മി ആരോഗ്യവാനായിരിക്കാന്‍ സഹായിച്ചത് എന്താകാം?
കുടുംബാംഗങ്ങള്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം അലക്മി ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ മാത്രമാണ് കഴിച്ചിരുന്നത്. വളരെ കുറച്ച് മാത്രം കാറിനെ ആശ്രയിച്ചിരുന്ന ഇദ്ദേഹം കഴിയുമെങ്കില്‍ നടന്നുപോകാനാണ് താല്പര്യപ്പെട്ടിരുന്നത്. അലക്മി നടത്താതെ അത്രയേറെ സ്നേഹിച്ചിരുന്നു. ഒരിക്കല്‍ തന്റെ ജന്മനാടായ അബഹയില്‍ നിന്ന് മക്ക വരെ 600 കിലോമീറ്ററിലേറെ നടന്ന് ഹജ്ജിന് പോയിരുന്നതായും കുടുംബാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
സ്വന്തം ഫാമില്‍ നിന്നുള്ള ജൈവ ധാന്യങ്ങള്‍, ഗോതമ്പ്, ചോളം, ബാര്‍ലി, തേന്‍ തുടങ്ങിയവയാണ് അദ്ദേഹം എപ്പോഴും ഭക്ഷിച്ചിരുന്നതെന്ന് കുടുംബാംഗമായ യഹ്യ അലി അലെകമി പറഞ്ഞു. ഫാമില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ പുതിയ മാംസം ഭക്ഷിക്കാന്‍ താല്പര്യപ്പെട്ടിരുന്ന അലക്മി സംസ്കരിച്ച മാംസ ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. അതുപോലെ വിരുന്നുകളും അദ്ദേഹം ഒഴിവാക്കിയിരുന്നു.
“ഭൂതകാലത്തെ ജീവിതം മനോഹരമായിരുന്നു. ഇന്ന്, കാര്യങ്ങളും ആളുകളും വളരെ വ്യത്യസ്തരാണ്. എന്റെ തലമുറയിലെ ആരും ഇന്ന് അവശേഷിക്കുന്നില്ല. അതുകൊണ്ട്, ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നുന്നു”- മരിക്കുന്നതിന് മുന്‍പ് അലക്മി പറഞ്ഞ വാക്കുകളാണിത്.
മസ്തിഷ്ക്കാഘാതം മൂലമാണ് അലക്മി മരിച്ചത്.
Post Your Comments