നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് യാത്രക്കാരുടെ എണ്ണത്തില്‍ സര്‍വ്വകാല നേട്ടം. കൊച്ചിയിലെ വിമാനത്താവളത്തിലൂടെ (സിയാല്‍) കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത് 96.63 ലക്ഷം പേരാണ്.
സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളിലും കൂടി ആകെ 1.6 കോടി യാത്രക്കാരാണുണ്ടായിരുന്നത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 20.28 ശതമാനമാണ് വര്‍ധന. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ 3.29% വര്‍ധന രേഖപ്പെടുത്തി.
സാമ്പത്തിക വര്‍ഷാവസാനത്തോടെ കൊച്ചിയില്‍ യാത്രക്കാരുടെ എണ്ണം ഒരു കോടി കവിയുമെന്നാണ് പ്രതീക്ഷ. 2016ല്‍ കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തത് 87.36 ലക്ഷം പേരാണ്. വളര്‍ച്ചാനിരക്ക് 10.62%. 96.63 ലക്ഷത്തില്‍ 45.28 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരാണ്. 51.35 ലക്ഷം പേര്‍ രാജ്യാന്തര യാത്രക്കാരും.
കഴിഞ്ഞ വര്‍ഷം ഇവിടെ ആകെ 67590 വിമാന സര്‍വീസുകളാണുണ്ടായിരുന്നത്. മുന്‍ വര്‍ഷം ഇത് 61463 ആയിരുന്നു. പത്തു ശതമാനമാണ് വര്‍ധന. ആകെ 24 വിമാനക്കമ്പനികളാണ് ഇവിടെനിന്നു സര്‍വീസ് നടത്തുന്നത്. ഈ വര്‍ഷം രണ്ടു വിമാനക്കമ്പനികള്‍ കൂടി സര്‍വീസിന് എത്തുന്നുണ്ട്. കുവൈറ്റിലേക്കുള്ള ജസീറ എയര്‍ലൈന്‍സ് സര്‍വീസ് പതിനെട്ടിനാരംഭിക്കും. തായ്‌ലാന്‍ഡ് എയര്‍ മാര്‍ച്ച് ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കും.
Post Your Comments