പൂര്‍ണനഗ്നരയായി ആണ്-പെണ് ഭേദമന്യേ അവര്‍ ഫോട്ടോഷൂട്ട് നടത്തി. കുതിരപ്പുറത്ത് ഇരുന്നും, ചെളിയിലുരുണ്ടും പരുത്തിയിലും ധാന്യത്തിലും കിടന്നും പട്ടികള്‍ക്കൊപ്പം കളിച്ചുമെല്ലാമായിരുന്നു ആ ഫോട്ടോഷൂട്ട്. ഓസ്ട്രേലിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം കര്‍ഷകരാണ് ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. ബ്രൂക്ക്ബിയുടെ സെന്റ് ഹെലന്‍സിലുള്ള സ്ഥലത്ത് വെച്ചായിരുന്നു ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ”കാര്‍ഷിക മേഖലയില്‍ ആത്മഹത്യാനിരക്ക് ഭയനകമാം വിധത്തില്‍ വര്‍ധിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഫോട്ടോഷൂട്ട് പോലെ പല ആശയങ്ങളിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത് കര്‍ഷകരുടെ പ്രശ്നം ആളുകള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാക്കി മാറ്റുക എന്നതാണ്. കര്‍ഷകര്‍ക്കായി സമര്‍പ്പിച്ച സോഷ്യല്‍ മീഡിയ പേജായ ‘ദി നേക്കഡ് ഫാര്‍മേഴ്സ്’ എന്ന പേജില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ വൈറലായി മാറുകയും ചെയ്തു. ബ്രൂക്ക്ബി എന്ന കര്‍ഷകനാണ് ഈ പേജിന് തുടക്കം കുറിച്ചത്. 28,000 ഫോളോവേഴ്സ് ആണ് നിലവില്‍ പേജിനുള്ളത്. കാര്‍ഷിക രംഗത്തേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്നതാണ് ബ്രൂക്ക്ബിയുടെ ലക്ഷ്യം. പുതിയ ആശയങ്ങളിലൂടെ സ്വരൂപിക്കുന്ന പണം ഗ്രാമീണമേഖലയിലുള്ള കര്‍ഷക സമൂഹത്തിലെ മാനസികമായി വെല്ലുവിളി നേരിടുന്നവരെ സഹായിക്കുക എന്നൊരു ലക്ഷ്യം കൂടി ബ്രൂക്ക്ബിക്കുണ്ട്.
അതിലൂടെ ഓരോ കര്‍ഷകനും ഒരു സന്ദേശം നല്‍കുക-അവര്‍ മാത്രമല്ല നിരവധി പേര് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന്”, ബ്രൂക്ക്ബി പറഞ്ഞു. 2018ലെ കലണ്ടര്‍ വിറ്റഴിച്ചതിലൂടെ ലഭിച്ച 5000 ഡോളര്‍ ‘റോയല്‍ ഫ്ലൈയിംഗ് സര്‍വീസി’ന് നല്കി. അടുത്ത ലക്ഷ്യം റോഡ് യാത്രയിലൂടെ പണം കണ്ടെത്തുക എന്നതാണ്. ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലായി താനും ഫോട്ടോഗ്രാഫറായ എമ്മയും കൂടി ഓസ്ട്രേലിയയിലൂടെ യാത്ര നടത്തി കര്‍ഷകരുടെ ചിത്രങ്ങള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ബ്രൂക്ക്ബി വ്യക്തമാക്കി. 2019ലേക്കുള്ള കലണ്ടറില്‍ ഉള്‍പ്പെടുത്തുന്നതിനായാണ് ഈ ചിത്രങ്ങള്‍. രണ്ട് തരം കലണ്ടറാണ് അടുത്ത വര്‍ഷത്തേക്ക് ഉണ്ടാക്കുന്നത്. ഒന്ന് പുരുഷ കര്‍ഷകരുടെയും, മറ്റൊന്ന് വനിതാ കര്‍ഷകരുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കലണ്ടര്‍.
Post Your Comments