Latest NewsKeralaNews

ക​ണ്ണൂ​രി​ലെ അ​ക്ര​മ​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​ണ് എ​.കെ.​ജി: കെ. ​സു​ധാ​ക​ര​ന്‍

ക​ണ്ണൂ​ര്‍: എ​കെ​ജി​ ക​ണ്ണൂ​രി​ലെ അ​ക്ര​മ​ രാഷ്ട്രീയത്തി​ന്‍റെ സ്ഥാ​പ​കനാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. സി​പി​എം-​സി​പി​ഐ പോ​രി​ല്‍​നി​ന്നും ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നുള്ള ശ്രമമാണ് വി.​ടി. ബ​ല​റാ​മി​നെ ബലിയാടാക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നതെന്നും സുധാകരൻ പറഞ്ഞു. ക​ണ്ണൂ​രി​ല്‍ അ​ക്ര​മ​ത്തി​ന്‍റെ വ​ഴി ആ​ദ്യം കാ​ണി​ച്ചു​കൊ​ടു​ത്ത ആ​ദ്യ സി​പി​എം നേ​താ​വ് എ​കെ​ജി​യാണെന്നും ക​ണ്ണൂ​രി​ലെ ജ​നാ​ധി​പ​ത്യം ത​ക​ര്‍​ക്കാ​ന്‍ ആ​ദ്യം ന​യി​ച്ച നേ​താ​വാ​ണ് എ​കെ​ജിഎന്നും സുധാകരൻ കുറ്റപ്പെടുത്തി.

കണ്ണൂരിലെ കോൺഗ്രസ് ഒരിക്കലും എ കെ ഗോപാലൻ ദിവ്യനാണെന്നോ മഹാനാണെന്നോ പറയില്ലന്നും സുധാകരൻ കൂട്ടിച്ചേർത്തു. എ​ന്തു​കൊ​ണ്ട് എ​കെ​ജി വി​മ​ര്‍​ശി​ക്ക​പ്പെ​ടാ​ന്‍ പാടില്ലാത്തതെന്നും പാ​ര്‍​ട്ടി​ഗ്രാ​മം കെട്ടി ഉയര്‍ത്താന്‍ വീ​ടു​ക​ള്‍ ആ​ക്ര​മി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹം മു​ട​ക്കു​ക​യും ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യും ചെയ്ത നേതാവാണ് എ കെ ജി എന്നും സുധാകരൻ ആവർത്തിച്ചു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button