NewsDevotional

നിലവിളക്ക് കത്തിക്കുമ്പോള്‍

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമാണ് നിലവിളക്ക്. നമ്മുടെ സംസ്‌കാരത്തിലും വിശ്വാസത്തിലും അത്രയധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ് നിലവിളക്ക്. വിളക്ക് കത്തിക്കുക എന്ന ആചാരത്തിന് നമ്മുടെ മനുഷ്യവര്‍ഗ്ഗത്തോളം തന്നെ പഴക്കമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ആചാരങ്ങള്‍ നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാല്‍ നിലവിളക്ക് കത്തിക്കുമ്പോള്‍ പാലിക്കേണ്ട ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ഐശ്വര്യത്തേയും ബാധിക്കുന്നത്. നിലവിളക്ക് കൊളുത്താത്ത ഹിന്ദു വീടുകള്‍ വളരെ അപൂര്‍വ്വമായിരിക്കും.

രണ്ട് നേരം കത്തിച്ചില്ലെങ്കിലും സന്ധ്യാനേരത്തെങ്കിലും വിളക്ക് കത്തിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല ഏത് പൂജാദികര്‍മ്മങ്ങളിലും അനിവാര്യമായിട്ടുള്ള ഒന്നാണ് വിളക്ക്. നിലവിളക്ക് ഐശ്വര്യം മാത്രമല്ല ഭാഗ്യം കൊണ്ട് വരുന്ന കാര്യത്തിലും മുന്നിലാണ്. വെറുതേ വിളക്ക് കത്തിച്ചതു കൊണ്ട് കാര്യമില്ല. പലപ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിച്ച് വേണം വിളക്ക് കത്തിക്കാന്‍. ഇത്തരത്തില്‍ ശ്രദ്ധിച്ച് വിളക്ക് കത്തിച്ചാല്‍ മാത്രമേ ഐശ്വര്യവും സമ്പത്തും വീടിന്റെ പടി കയറി വരുകയുള്ളൂ. എപ്പോഴും കുളിച്ച് ശുദ്ധമായി മാത്രമേ വിളക്ക് കത്തിക്കാന്‍ പാടുകയുള്ളൂ. നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവും തണ്ട് വിഷ്ണുഭഗവാനേയും മുകള്‍ഭാഗം ശിവനേയും ആണ് കണക്കാക്കുന്നത് എന്നാണ് വിശ്വാസം.

രണ്ടു തട്ടുകളാണ് നിലവിളക്കിന് സാധാരണയായി ഉണ്ടാവാറുള്ളത്. ഇതില്‍ കൂടുതല്‍ തട്ടുള്ള വിളക്കുകളും ഉണ്ട്. എന്നാല്‍ രണ്ട് തട്ടുള്ള വിളക്കാണ് എപ്പോഴും വീട്ടില്‍ കത്തിക്കാന്‍ നല്ലത്. ഇതാണ് ഐശ്വര്യം കൊണ്ട് വരുന്ന ഒന്ന്. നിലവിളക്ക് തെളിയിച്ചാല്‍ അതുണ്ടാക്കുന്ന ഐശ്വര്യം വളരെ വലുതാണ്. എന്നാല്‍ വിളക്ക് കൊളുത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എങ്ങനെ വിളക്ക് ഐശ്വര്യം കൊണ്ട് വരും എന്ന് നോക്കാം.

രാവിലെയും വൈകിട്ടും വിളക്ക് കത്തിക്കുന്നവരുണ്ട്. രാവിലെ വിളക്ക് കത്തിക്കുമ്പോള്‍ കിഴക്ക് ദിക്കിന് നേരെ വേണം വിളക്ക് കത്തിക്കാന്‍. ഇത് നിങ്ങളുടെ എല്ലാ ദു:ഖങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല സങ്കടങ്ങളും മാറാവ്യാധികളും ഇല്ലാതാവാനും സഹായിക്കുന്നു. വൈകിട്ട് വിളക്ക് കത്തിക്കുമ്പോള്‍ വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി വിളക്ക് കത്തിക്കുന്നതാണ് ഉത്തമം. ഇത് കടബാധ്യതകളെയെല്ലാം അകറ്റി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ വൈകിട്ട് വിളക്ക് കത്തിക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കുന്ന രീതിയില്‍ കത്തിക്കാവുന്നതാണ്.

വടക്ക് ദിക്ക് നോക്കി വിളക്ക് കത്തിക്കുന്നതും നല്ലതാണ്. ഇത് സമ്പത്ത് വര്‍ദ്ധിക്കുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും അപ്രതീക്ഷിതമായി പണം വന്നു ചേരുന്നതിനും എല്ലാം കാരണമാകുന്നു. തെക്ക് ദിക്കില്‍ വിളക്ക് കത്തിച്ചാല്‍ തെക്ക് ദിക്ക് നോക്കി വിളക്ക് കത്തിച്ചാല്‍ അത് മരണം വരെ കേള്‍ക്കാന്‍ ഇടയാക്കും എന്നാണ് വിശ്വാസം. മാത്രമല്ല ഇത് അശുഭകരമായ പല കാര്യങ്ങള്‍ക്കും ഇടയാക്കും എന്നും വിശ്വാസമുണ്ട്. വിളക്ക് കത്തിച്ച് തുടങ്ങുമ്പോള്‍ കൂടുതല്‍ തിരിയിട്ട് കത്തിക്കുന്ന വിളക്കാണെങ്കില്‍ വടക്ക് ദിക്ക് മുതല്‍ വേണം കത്തിച്ചു തുടങ്ങേണ്ടത്. കത്തിക്കുമ്പോള്‍ ഒരിക്കലും വിളക്കിന് പ്രദക്ഷിണം അരുത്. മുഴുവന്‍ കത്തിച്ച് കഴിഞ്ഞാല്‍ തിരിച്ച് അതു പോലെ തന്നെ വരേണ്ടതാണ്. കത്തിക്കാന്‍ ഉപയോഗിച്ച ദീപം വിളക്ക് കത്തിക്കാന്‍ ഉപയോഗിച്ച ദീപം ഉടന്‍ തന്നെ കെടുത്തണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് പല തരത്തിലുള്ള ദോഷങ്ങള്‍ വരുത്തിവെക്കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് വിളക്ക് കത്തിക്കാന്‍ ഉപയോഗിച്ച ദീപം പെട്ടെന്ന് തന്നെ കത്തിച്ച് കഴിഞ്ഞാല്‍ കെടുത്തേണ്ടത് അത്യാവശ്യമാണ്. തിരി കെടുത്തുമ്പോള്‍ ഒരിക്കലും തിരി കെടുത്തുമ്പോള്‍ ഊതിക്കെടുത്തരുത്. ഇത് വീടിനും വീട്ടുകാര്‍ക്കും ദോഷം നല്‍കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ എണ്ണയില്‍ പിന്നിലേക്ക് നീക്കിയാണ് ദീപം കെടുത്തേണ്ടത്. മാത്രമല്ല കരിന്തിരിയായി എരിയുന്നതും നല്ലതല്ല. ഇതും അശുഭലക്ഷണമുണ്ടാക്കുന്ന ഒന്നാണ്.

സന്ധ്യക്ക് മുന്‍പ് കൊളുത്തണം എന്നാണ് വിശ്വാസം. കാരണം സന്ധ്യക്ക് മുന്‍പ് വിളക്ക് കൊളുത്തിക്കഴിഞ്ഞാല്‍ മാത്രമേ മൂധേവി വീട്ടില്‍ പ്രവേശിക്കാതിരിക്കുകയുള്ളൂ. അതുകൊണ്ടാണ് സന്ധ്യക്ക് മുന്‍പ് വിളക്ക് കൊളുത്തണം എന്ന് പറയുന്നത്. ഒറ്റത്തിരിയും അഞ്ച് തിരിയും സാധാരണ അഞ്ച് തിരിയിട്ട ദീപമാണ് കൊളുത്തുന്നത്. എന്നാല്‍ ഒരിക്കലും ഒറ്റത്തിരിയിട്ട് വിളക്ക് കൊളുത്തരുത്. ഇത് നെഗറ്റീവ് എനര്‍ജിയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ അഞ്ചോ, ഏഴോ തിരിയിട്ട് കൊളുത്തുന്ന വിളക്കില്‍ നിന്നും പോസിറ്റീവ് എനര്‍ജിയാണ് ഉണ്ടാകുന്നത്.

ചിലര്‍ കത്തിച്ച വിളക്ക് ഉടന്‍ തന്നെ കെടുന്നു. എന്നാല്‍ ഇതിന് പിന്നില്‍ സൂചിപ്പിക്കുന്നത് വിളക്ക് കത്തിച്ചയാളുടെ ദു:ഖത്തെയാണ്. മാത്രമല്ല സാമ്പത്തികമായും ശാരീരികമായും ഉള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് എന്നാണ് ഇതിന്റെ അര്‍ത്ഥം.

shortlink

Related Articles

Post Your Comments

Related Articles


Back to top button