ചെന്നൈ : അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ശശികലയുടെ മുഖ്യമന്ത്രി മോഹം അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് ശശികലയ്ക്കു ജോല്‍സ്യന്‍ മുന്നറിയിപ്പു നല്‍കിരുന്നുവെന്ന് സൂചന. ഫെബ്രുവരി 14 നു മുമ്പ് എങ്ങനെയും മുഖ്യമന്ത്രിയാകണം എന്നും ഇല്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും ഇതിനു സാധിക്കില്ല എന്നും ജോല്‍സ്യന്‍ പറഞ്ഞിരുന്നു. തനിക്കു ഭൂരിപക്ഷം എം എല്‍ എ മാരുടെ പിന്തുണയുണ്ടെന്നും എത്രയും വേഗം മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കണം എന്നും ശശികല ഗവര്‍ണറോടു നിരന്തരം ആവശ്യപെട്ടിരുന്നു. ഇത് ജോല്‍സ്യന്‍ നല്‍കിയ മുന്നറിയിപ്പു കൊണ്ടാണെന്നും പറയുന്നു. എന്നാല്‍ ഗവര്‍ണര്‍ ശശികലയുടെ വാദങ്ങള്‍ കണക്കിലെടുക്കാതെ കോടതി വിധിക്കായി കാത്തിരുന്നു.
മുന്‍ മുഖ്യമന്ത്രി ജയലളിതയ്്കും ജോല്‍സ്യത്തില്‍ ഏറെ വിശ്വാസം ഉണ്ടായിരുന്നു. 2001 ല്‍ കേരളത്തിലെ പ്രശസ്ത ജോല്‍സ്യന്‍മാരില്‍ ഒരാളായ പി യു പണിക്കരെ അവര്‍ സന്ദര്‍ശിച്ചിരുന്നു. ക്രിമിനല്‍ കേസ് നിലവിലുള്ളതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കു നേരിട്ടിരുന്ന സമയമായിരുന്നു അത്. അന്ന് ജോല്‍സ്യന്‍ ജയലളിതയോടു പറഞ്ഞത് വീണ്ടും മുഖ്യമന്ത്രിയാകുമെന്നായിരുന്നു. ഇത് സത്യമാകുകയും ചെയ്തു. ഇതിനു ശേഷം പണിക്കര്‍ക്കു 10 ലക്ഷം രൂപ ജയലളിത പാരിതോഷികമായി നല്‍കി.
Post Your Comments