Latest NewsNewsInternational

സ്‌​കൂ​ളു​ക​ളി​ല്‍ ഇം​ഗ്ലീ​ഷിന് നിരോധനം

ടെ​ഹ്റാ​ൻ: സ്‌​കൂ​ളു​ക​ളി​ല്‍ കു​ട്ടി​ക​ളെ ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു. നേ​ര​ത്തെ​യു​ള്ള ഇം​ഗ്ലീ​ഷ് വി​ദ്യ​ഭ്യാ​സം കു​ട്ടി​ക​ളി​ല്‍ എ​ളു​പ്പ​ത്തി​ല്‍ പ​ശ്ചാ​ത്യ സ്വാ​ധീ​നം ഉ​ണ്ടാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​രോ​ധ​നം. ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്ക​ലി​ൽ ഇ​റാ​ന്‍ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖ​മേ​നിയും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ഇ​റാ​നി​യ​ന്‍ സം​സ്‌​കാ​ര​ത്തെ കു​റി​ച്ച് പ്രൈ​മ​റി ത​ല​ത്തി​ലാ​ണ് കു​ട്ടി​ക​ളി​ല്‍ അ​ടി​ത്ത​റ​യു​ണ്ടാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇം​ഗ്ലീ​ഷ് പ​ഠ​നം ഇ​റാ​നി​യ​ന്‍ സം​സ്‌​കാ​ര​ത്തി​ലേ​ക്ക് പാ​ശ്ചാ​ത്യ സം​സ്കാ​രം ഇ​ട​ക​ല​രാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​റാ​നി​ല്‍ 12,14 വ​യ​സ് മു​ത​ലാ​ണ് ഇം​ഗ്ലീ​ഷ് പ​ഠ​നം തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ ചി​ല പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ൽ ഇം​ഗ്ലീ​ഷ് വി​ദ്യ​ഭ്യാ​സം നേ​ര​ത്തെ ആ​രം​ഭി​ക്കു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button