ടെഹ്റാൻ: സ്കൂളുകളില്‍ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് നിരോധിച്ചു. നേരത്തെയുള്ള ഇംഗ്ലീഷ് വിദ്യഭ്യാസം കുട്ടികളില്‍ എളുപ്പത്തില്‍ പശ്ചാത്യ സ്വാധീനം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇംഗ്ലീഷ് പഠിപ്പിക്കലിൽ ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇറാനിയന്‍ സംസ്കാരത്തെ കുറിച്ച് പ്രൈമറി തലത്തിലാണ് കുട്ടികളില്‍ അടിത്തറയുണ്ടാക്കുന്നത്. എന്നാല്‍ ഇംഗ്ലീഷ് പഠനം ഇറാനിയന്‍ സംസ്കാരത്തിലേക്ക് പാശ്ചാത്യ സംസ്കാരം ഇടകലരാൻ ഇടയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇറാനില്‍ 12,14 വയസ് മുതലാണ് ഇംഗ്ലീഷ് പഠനം തുടങ്ങുന്നത്. എന്നാല്‍ ചില പ്രൈമറി സ്കൂളുകളിൽ ഇംഗ്ലീഷ് വിദ്യഭ്യാസം നേരത്തെ ആരംഭിക്കുന്നുണ്ട്.
Post Your Comments