ആലപ്പുഴ•കേരളത്തിന്റെ കണക്കുതെറ്റിക്കുന്ന കണക്കപിള്ളയാണ് ധനമന്ത്രി തോമസ് ഐസക്ക് എന്നും ജി.എസ്.റ്റി. മൂലം സംസ്ഥാനത്തിനും ഉപഭോക്താവിനും ഉണ്ടാകുന്ന വൻ സാമ്പത്തിക നേട്ടം അറിഞ്ഞിട്ടും അതിനെതിരെ കള്ളകണക്കുകൾ നിരത്തി തോമസ് ഐസക് കേരളത്തിന്റെ കണക്കുകൾ മൊത്തം തെറ്റിക്കുകയാണെന്നും
ബി.ജെ.പി. ജില്ലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ.
പരമ്പരാഗത കയർ-വ്യവസായ മേഖല അടക്കം എല്ലാ രംഗത്തും സ്വന്തം മണ്ഡലത്തിന്റെ വികസനമുരടിപ്പിന് കാരണക്കാരനായ മന്ത്രി താൻ ജനപ്രതിനിധി ആയ ശേഷമാണ് ആലപ്പുഴമണ്ഡലം ഈ ഗതിയിൽ ആയത് എന്ന സത്യം തിരിച്ചറിയണം അദ്ദേഹം പറഞ്ഞു.
ജി.എസ്.റ്റി യുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ധനമന്ത്രിയും നടത്തുന്ന കപട പ്രചാരണങ്ങൾക്കെതിരെ ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പാതിരപ്പള്ളി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പൊതുയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. പാതിരപ്പള്ളി മേഖലാ പ്രസിഡണ്ട് മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ, ജില്ലാ സെക്രട്ടറി എൽ.പി.ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗം ആർ ഉണ്ണികൃഷ്ണൻ, മണ്ഡലം സെക്രട്ടറിമാരായ റ്റി.കെ.സുനിൽ കുമാർ, ബിന്ദു വിലാസൻ ജില്ലാ കമ്മറ്റി അംഗം സി.പി. മോഹനൻ, ഉമേഷ് സേനാനി, പഞ്ചായത്ത് ഭാരവാഹികളായ ഷൈജു, പുരുഷൻ, ബാലചന്ദ്രപ്പണിക്കർ എന്നിവരും സംസാരിച്ചു.
Post Your Comments