
കൊച്ചി : യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുമ്ബോള്‍ താരത്തിനെതിരായ തെളിവുകള്‍ പൊലീസിനു ലഭിച്ചുവെന്നും ഇതാണ് അറസ്റ്റ് ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് വന്നതെന്നും സൂചനയുണ്ട്. പരാതിക്കാരിയും ഉണ്ണി മുകുന്ദനും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് ഇരുവർക്കും ഇടയിൽ പ്രശ്നമുണ്ടാകാൻ കാരണമെന്നും റിപ്പോർട്ട് ഉണ്ട്.
എന്നാൽ യുവതിയുടെ പരാതിയില്‍ പീഡനശ്രമവും ഉള്‍പ്പെടുന്നതിനാല്‍, നടന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. കേസില്‍ ഉണ്ണി മുകുന്ദന്‍ ഒന്നാം പ്രതിയും നിര്‍മ്മാതാവ് രാജന്‍ സക്കറിയ രണ്ടാം പ്രതിയുമാണ്. തിരക്കഥാകൃത്തായ യുവതിയാണ് പരാതിക്കാരി.
Post Your Comments