തിരുവനന്തപുരം: മകരജ്യോതിയുടെ ആത്മീയ സന്ദേശമായ സമത്വവും സാഹോദര്യവും ഉയര്‍ത്തി ഹിന്ദു ധര്‍മ്മ പരിഷത്ത് ശ്രീ അയ്യപ്പജ്യോതി രഥയാത്ര സംഘടിപ്പിക്കുന്നു. പത്താം തീയതി (ബുധനാഴ്ച) ചൊവ്വര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍നിന്ന് രാവിലെ 7 മണിക്ക് രഥയാത്ര തുടങ്ങും. വ്യാഴാഴ്ച രാത്രി വട്ടിയൂര്‍ക്കാവ് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലാണ് സമാപനം. തിരുവനന്തപുരത്തെ 18 അയ്യപ്പ ക്ഷേത്രങ്ങളിലൂടെ രഥയാത്ര കടന്നു പോകും. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയാണ് യാത്ര ഉദ്ഘാടനം ചെയ്യുക. ഹിന്ദു ധര്‍മ്മ പരിഷത്ത് സംഘടിപ്പിക്കുന്ന അയ്യപ്പദര്‍ശനം ആഘോഷങ്ങളുടെ ഭാഗമായാണ് രഥയാത്ര. ജനുവരി 12 മുതല്‍ വിവിധ സാസംകാരിക പരിപാടികളും ഇതിനോട് അനുബന്ധിച്ച് നടക്കും. അയ്യപ്പ ദര്‍ശനം 2018ന്റെ ഭാഗമായ സാസ്കാരിക പരിപാടികള്‍ കിഴക്കേകോട്ട തീര്‍ത്ഥപാദ മണ്ഡപത്തില്‍ 12ന് വൈകിട്ട് 5.30ന് ഒ രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആര്.എസ് നായര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അയ്യപ്പസേവാസസമാജം സംഘടന സെക്രട്ടറി വി കെ വിശ്വനാഥന് പ്രസംഗിക്കും, 17നാണ് പരിപാടികള്‍ സമാപിക്കുക. വിവിധ കലാസാസ്കാരിക പരിപാടികളും ഹിന്ദു ധര്‍മ്മ പരിഷത്ത് തീര്‍ത്ഥപാദ മണ്ഡപത്തില്‍ സംഘടിപ്പിക്കും.
13ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രജ്ഞാ പ്രവാഹ് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ജെ നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. മകരവിളക്ക് ദിനമായ 14ന് ദേശവിളക്കും നടത്തും. കിഴക്കേകോട്ടയിലും പരിസര പ്രദേശത്തുമാകും ദേശവിളക്ക് തെളിയിക്കുക. പൊന്നമ്പല മേട്ടിലെ ജ്യോതി ദര്‍ശന സമയത്ത് കൂട്ട ശരണം വിളിയും ഉണ്ടാകും. അന്ന് ജ്യോതിദര്‍ശനത്തിന് ശേഷം ഡോ മധുസൂദനന് പിള്ള (പന്തളം) അയ്യപ്പ ജ്യോതി സന്ദേശവും നല്‍കും. 16ന് ചൊവ്വാഴ്ച നടക്കുന്ന സമ്മേളനത്തില്‍ സ്വമി ശക്തി ശാന്താനന്ദ മഹര്‍ഷി മഹാരാജ് ആണ് അനുഗ്രഹ പ്രഭാഷകന്‍. 17ന് നടക്കുന്ന സമാപന സമ്മേളനം അയ്യപ്പ സേവാ സമാജം വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും.
Read Also: ശബരിമലയില്‍ കാട്ടാനയുടെ ആക്രമണം; ഒരു തീര്ഥാടകന് ദാരുണാന്ത്യം
സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെ നാമധേയത്തില്‍ ഹിന്ദു ധര്‍മ്മ പരിഷത്ത് അനന്തപുരി ഹിന്ദുമഹാസമ്മേളനം നടത്തുന്നത്. ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്ന ഹിന്ദു മഹാസമ്മേളനത്തിന്റെ ഭാഗമായാണ് അയ്യപ്പദര്‍ശനം പരിപാടി സംഘടിപ്പിക്കുന്നത്. അയ്യപ്പസ്വാമികളുടെ തത്വമസിയുടെ സന്ദേശം സമൂഹത്തിന് പകര്‍ന്ന് നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം മാര്‍ച്ച് 20മുതല്‍ 24വരെ കിഴക്കേകോട്ടയിലെ സ്വാമി സ്ത്യാനന്ദ സരസ്വതി നഗറിലാണ്(പുത്തരിക്കണ്ടം മൈതാനം) അനന്തപുരി ഹിന്ദുമഹാസമ്മേളനം നടക്കുക.
Post Your Comments