സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്‍മാര്‍ക്കും ചര്‍മം സംരക്ഷിക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്. പ്രത്യേകിച്ച് ഷേവിങ്‌സെറ്റ് വാങ്ങുമ്പള്‍ പുരുഷന്‍മാര്‍ പ്രത്യേകമായം ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. പുരുഷന്മാരില്‍ ചിലര്‍ക്കെങ്കിലും ഷേവിംഗ് ബേണുകളും (ഷേവ് ചെയ്തു കഴിഞ്ഞ ഉടന്‍ മുഖത്ത് ചുട്ടുപൊള്ളുന്ന അനുഭവവും ചെറിയ തടിപ്പും) റേസര്‍ ബമ്പുകളും (ഷേവ് ചെയ്തുകഴിഞ്ഞ ശേഷം മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടുക) മൂലം ഷേവിംഗ് അനുഭവം ദുരിതപൂര്‍ണമായിരിക്കാം. ഇതിനെ ചെറുക്കാനായി ചില ഷേവിംഗ് ഉത്പന്നങ്ങള്‍ സഹായിക്കും.
Read more: മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…..ഇതുകൂടി സൂക്ഷിക്കുക
പ്രീ-ഷേവിംഗ് ഓയില്‍. മുഖരോമങ്ങള്‍ മൃദുവാക്കുന്നതിനും ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നതിനും വേണ്ടി ഷേവുചെയ്യുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ്മുഖത്ത് പുരട്ടുന്ന ലേപനമാണിത്. ഷേവിംഗ് മൂലം ചര്‍മ്മത്തിനു അസ്വസ്ഥതയുണ്ടാവുന്നു എങ്കില്‍, കറ്റാര്‍വാഴയുടെ സത്ത് അടങ്ങിയ ഷേവിംഗ് ക്രീം ഉപയോഗിക്കുന്നത് നന്നായിരിക്കും. അകത്തേക്കുള്ള രോമവളര്‍ച്ച മൂലം റേസര്‍ ബമ്പുകള്‍ ഉള്ളവര്‍, സാലിസിലിക് അല്ലെങ്കില്‍ ഗ്‌ളൈക്കോളിക് ആസിഡ് അടങ്ങിയ ഷേവിംഗ് ക്രീമുകള്‍ ഉപയോഗിക്കുന്നത് പ്രയോജനപ്പെടും.
Read Also: കൈക്കുഴിയിലെ കറുപ്പകറ്റാന്‍ ഇതാ എളുപ്പവഴികള്‍….
കൂടുതല്‍ വെള്ളം ഉപയോഗിക്കുകയും ഷേവിംഗ് ക്രീം കൂടുതല്‍ പതപ്പിക്കുകയും ചെയ്യുക. ഷേവിംഗ് ക്രീം പുരട്ടി ഒരു മിനിറ്റിനു നേരം കഴിഞ്ഞ് ഷേവുചെയ്യുക. ഇത് താടിരോമങ്ങള്‍ മൃദുവാകാന്‍ സഹായിക്കും.
ഷേവിംഗ് ഉത്പന്നങ്ങള്‍ വാങ്ങുന്ന അവസരത്തില്‍ അവ അലര്‍ജി ഉണ്ടാക്കുന്നവ അല്ല എന്ന് ഉറപ്പുവരുത്തണം. സുഗന്ധമില്ലാത്ത ഷേവിംഗ് സോപ്പും മറ്റും ഉപയോഗിക്കുന്നതായിരിക്കും നല്ലത്. കാരണം, സുഗന്ധത്തിനായി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ അലര്‍ജിക്ക് കാരണമായേക്കാം.
മറ്റൊരു പ്രധാന ഘടകം നിങ്ങള്‍ ഉപയോഗിക്കുന്ന റേസര്‍ ആണ്. ഇലക്ട്രിക് റേസറുകള്‍ സാധാരണ റേസറുകളെക്കാള്‍ കുറച്ചു മാത്രമേ അസ്വസ്ഥതയുണ്ടാക്കൂ. ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍, റേസര്‍ ബേണുകള്‍, അകത്തേക്ക് വളരുന്ന രോമങ്ങള്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, ഒറ്റ ബ്‌ളേഡുള്ള റേസറുകള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
Read Also: പ്രസവ സമയത്ത് ഡോക്ടര്‍മാര്‍ സ്ത്രീകളോട് പറയാത്ത രഹസ്യം
ഷേവുചെയ്തതിനു ശേഷം ഒരു ആഫ്റ്റര്‍ ഷേവ് ലോഷന്‍ ഉപയോഗിച്ച് ചര്‍മ്മത്തിനു സുഖം പകരുകയും ഒരു മോയിസ്ചറൈസര്‍ ഉപയോഗിച്ച് ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുക. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിന്റെ മൃദുത്വവും ഇലാസ്തികതയും നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന ഉത്പന്നമാണ് മോയിസ്ചറൈസര്‍.
സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് ചര്‍മ്മം വരളാന്‍ കാരണമായേക്കാം. ഷേവുചെയ്യുന്ന അവസരത്തില്‍, ചര്‍മ്മോപരിലത്തിലെ സ്റ്റാര്‍ട്ടം കോര്‍ണിയം എന്ന മൃതകോശങ്ങള്‍ ഉള്‍പ്പെടുന്ന പാളി നീക്കംചെയ്യപ്പെടുകയും ഇതു മൂലം ചര്‍മ്മത്തിന്റെ ആഴത്തിലുള്ള പാളികളില്‍ നിന്ന് ഈര്‍പ്പം നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്യും. ഇതുമൂലം ചര്‍മ്മത്തിന്റെ കട്ടിയും ഇലാസ്തികതയും കുറയുന്നു. മുഖം കഴുകിയശേഷം ഒരു മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.
മോയിസ്ചറൈസ് ചെയ്യുന്നതിലൂടെ ചര്‍മ്മത്തില്‍ വരകളും ചുളിവുകളും വീഴുന്നതിനെ പ്രതിരോധിക്കാന്‍ സാധിക്കും. ഷേവിംഗിനു ശേഷം റേസര്‍ ബേണ്‍ ഉണ്ടാകാതിരിക്കുന്നതിനും ഇത് സഹായിക്കും.
മോയിസ്ചറൈസര്‍ തെരഞ്ഞെടുക്കുമ്പോള്‍, നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായത് വേണം തെരഞ്ഞെടുക്കേണ്ടത്. വരണ്ട ചര്‍മ്മമുള്ളവര്‍ കട്ടികൂടിയ മോയിസ്ചറൈസറും സ്വാഭാവിക ചര്‍മ്മമുള്ളവര്‍ കട്ടികുറഞ്ഞതും എണ്ണമയം കുറഞ്ഞതുമായ മോയിസ്ചറൈസറും എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ സ്‌കിന്‍ ടോണറോ ജെല്ലോ തെരഞ്ഞെടുക്കുക. എണ്ണമയമുള്ള ചര്‍മ്മമുള്ളവരും മുഖക്കുരു ഉള്ളവരും, ഗ്‌ളൈക്കോളിക് ആസിഡും സാലിസിലിക് ആസിഡും അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഫലപ്രദം. മൃതചര്‍മ്മകോശങ്ങളെ നീക്കം ചെയ്യുന്നതിനും രോമകൂപങ്ങള്‍ അടയാതിരിക്കുന്നതിനും സഹായിക്കും.
Post Your Comments