എകെജിയെ ബാലപീഡകനെന്ന് വിളിച്ച വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ വിമർശനവുമായി എം. സ്വരാജ് എംഎല്‍എ. ഒരു പ്രമുഖ മാധ്യമത്തിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം ബൽറാമിനെ വിമർശിച്ച് രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ നാലാള്‍ അറിയാവുന്ന ആരും ഇതിനെ ന്യായികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തള്ളിപറഞ്ഞിട്ടുണ്ട്. ഇതു നല്ല കാര്യം തന്നെയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ബല്‍റാമിനെ തിരുത്താന്‍ കഴിയില്ല. ബല്‍റാം മസ്തിഷ്‌കത്തില്‍ മാലിന്യം പേറി നില്‍ക്കുന്ന അല്‍പനാണ്. ഈ കാലഘട്ടത്തില്‍ നിരോധിക്കപ്പെടേണ്ട മനുഷ്യനാണ് ബല്‍റാമെന്നും എം. സ്വരാജ് പറയുകയുണ്ടായി.
Read Also: വിടി ബല്‍റാമിന്റെ പരാമര്‍ശം വേദനാജനകമെന്ന് എകെജിയുടെ മകള്‍ ലൈല
ഹീനമായ ആരോപണം ഉന്നയിച്ച ആള്‍ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അദേഹത്തെ തിരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അദേഹത്തിന്റെ പേരില്‍ നടപടി എടുക്കാനും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനരോക്ഷം മനസിലായിട്ടുണ്ട്. പക്ഷെ ബല്‍റാം ഇനിയും ഇത് കലയായി സ്വീകരിക്കുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
Post Your Comments