Latest NewsKeralaNews

കൊച്ചി മെട്രോ നഷ്ടത്തിലേക്ക് കുതിക്കുന്നു

കൊച്ചി: കൊച്ചി മെട്രോ നഷ്ടത്തിലേക്ക്.മെട്രോയുടെ കാര്യത്തിൽ സര്‍ക്കാരിന് ആദ്യമുണ്ടായിരുന്ന ഉത്സാഹമൊന്നും ഇപ്പോഴില്ലെന്നാണ് റിപ്പോർട്ട്. മെട്രോയുടെ വരവും ചെലവും തമ്മില്‍ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണ്. മാസം 6.60 കോടി രൂപയുടെ നഷ്ടം. പ്രതിദിന ടിക്കറ്റ് കലക്ഷന്‍ 12 ലക്ഷം രൂപ മാത്രം. ടിക്കറ്റ് ഇതര വരുമാനം 5.16 ലക്ഷം. മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ് 38 ലക്ഷം വരും.

ഇന്ത്യയില്‍ ഒരു മെട്രോയും ടിക്കറ്റ് വരുമാനത്തിലൂടെ ലാഭത്തിലായിട്ടില്ലെന്നതു മാത്രമാണ് കൊച്ചി മെട്രോയ്ക്ക് ആശ്വസിക്കാനുള്ള ഏക കാരണം. മൂന്നും നാലും വര്‍ഷം കഴിഞ്ഞാണ് മറ്റു മെട്രോകള്‍ പിടിച്ചുനില്‍ക്കാറായത്. എന്നാല്‍, മറ്റു മെട്രോകള്‍ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോള്‍ അത്തരം വരുമാനത്തിനുള്ള കൊച്ചി മെട്രോയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. സര്‍ക്കാര്‍.കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ മെട്രോ ടൗണ്‍ഷിപ് പദ്ധതിക്കായി 17 ഏക്കര്‍ സ്ഥലം കൈമാറാനുള്ള തീരുമാനമായി എന്ന് പറഞ്ഞിട്ട് ഒന്നര വര്‍ഷമായി.

പദ്ധതിക്ക് കാലതാമസം നേരിടുന്നത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. അപ്പോഴേക്കും വരുമാനവും ചെലവും തമ്മിലുള്ള അന്തരം കൂടി മെട്രോ വന്‍ നഷ്ടത്തിലാവും. ഇതര ധനാഗമ മാര്‍ഗത്തിനായി ഡല്‍ഹി മെട്രോ രണ്ട് ഐടി പാര്‍ക്കുകള്‍ നടത്തുന്നുണ്ട്. മറ്റു മെട്രോകളുടെ കണ്‍സല്‍റ്റന്‍സി കരാറിനു പുറമേ ഐടി പാര്‍ക്കുകളില്‍ നിന്നുള്ള വരുമാനവും കൂടിയാണു ഡിഎംആര്‍സിയെ ലാഭത്തിലാക്കുന്നത്. ചെന്നൈ മെട്രോയ്ക്കും ബെംഗളൂരു മെട്രോയ്ക്കും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അതതു സര്‍ക്കാരുകള്‍ ധാരാളം സ്ഥലം കൈമാറിയിട്ടുണ്ട്. ചെന്നൈ മെട്രോയുടെ ഭൂമിക്കടിയിലുള്ള സ്റ്റേഷനുകളുടെ മുകള്‍ഭാഗത്തു വന്‍ വ്യാപാര കേന്ദ്രങ്ങളാണു നിലവില്‍ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button