Latest NewsKeralaNews

ഷെഫിന്‍ ജഹാന്‍റെ തീവ്രവാദ ബന്ധം : കനകമല കേസിലെ പ്രതികളെ എൻ ഐ എ ചോദ്യം ചെയ്യുന്നു

കൊച്ചി: ഷെഫീൻ ജഹാനുമായുള്ള ബന്ധത്തെ കുറിച്ച് കനകമല ആയുധ പരിശീലന കേസിലെ പ്രതികളെ എൻഐഎ വിയ്യൂ‍ർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്യുന്നു. കേസിൽ ഇപ്പോൾ ജയിലിലുള്ള മൻസീദ്, സഫ്‍വാൻ, എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിനായി എൻ.ഐ.എക്ക് നേരത്തെ അനുമതി നൽകിയിരുന്നു.

പോപ്പുലർ ഫ്രണ്ട് സംഘടനാ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പായ തണലിലൂടെയാണ് ഷെഫിന്‍ ജഹാന്‍ മന്‍സീദും സഫ്വാനുമായി ബന്ധപ്പെട്ടിരുന്നത് എന്നാണ് റിപ്പോർട്ട്. ഐഎസിന്റെ കേരള ഘടകമായ ഒമർ അൽ ഹിന്ദിയുമായി ചേർന്ന് ഹൈക്കോടതി ജഡ്ജിമാരെയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ട കേസിൽ ഒക്ടോബറിൽ എൻഐഎ മൻസീദിനെയും,സഫ്വാനെയും അറസ്റ്റ് ചെയ്തിരുന്നു.

ഇവരുമായി ഷെഫീൻ ജഹാന് ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റിലേക്ക് കാര്യങ്ങൾ നീളും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button