തിരുവനന്തപുരം: ലത്തീന്‍സഭ ചൊവ്വാഴ്ച സെക്രേട്ടറിയറ്റിനു മുന്നില്‍ ബോണക്കാട് കുരിശുമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ഉപവാസം ഉള്‍പ്പെടെ പ്രത്യക്ഷ സമരം പിന്‍വലിച്ചു. സഭയുടെ പിന്മാറ്റം കുരിശുമലയിലേക്ക് വിശ്വാസികള്‍ക്ക് നിയന്ത്രിത പ്രവേശനം നല്‍കാമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ്.
read more: ബോണക്കാട് കുരിശുമല ; ഉപവാസ സമരത്തിനു നേതൃത്വവുമായി നെയ്യാറ്റിന്‍കര രൂപത
തിങ്കളാഴ്ച വനംമന്ത്രി കെ. രാജുവിനെ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യത്തിെന്റ നേതൃത്വത്തില്‍ ലത്തീന്‍സഭ നേതൃത്വം സന്ദര്‍ശിച്ച് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കുരിശുമല പ്രശ്നത്തിന് അയവുണ്ടായത്. കുരിശുമലയിലേക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആളുകളെ കയറ്റാമെന്ന് ചര്‍ച്ചയില്‍ ആര്‍ച്ച് ബിഷപ്പിന് മന്ത്രി ഉറപ്പുനല്‍കി. അതേസമയം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വനഭൂമിയില്‍ അനുവദിക്കിെല്ലന്നും വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയും ആരാധന സ്വാതന്ത്ര്യം തടയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് ചര്‍ച്ചക്കുശേഷം മന്ത്രി കെ. രാജു വ്യക്തമാക്കി.
Post Your Comments