![](/wp-content/uploads/2018/01/sidco2.jpg)
തിരുവനന്തപുരം : സിഡ്കോ അഴിമതിയില്‍ സജി ബഷീർ അഴിമതിക്കാരനാണെന്ന് മന്ത്രി എ.സി മൊയ്‌തീൻ. സജിക്ക് നിയമം നൽകരുതെന്ന് തൻ ഫയലിൽ എഴുതിയിരുന്നെന്നു മന്ത്രി വ്യക്തമാക്കി. കേസിൽ പ്രതിയായ സജിയ്ക്ക് അനുകൂല കോടതി വിധി ലഭിക്കാൻ കാരണം വ്യവസായ വകുപ്പ് ഒത്തുകളിച്ചതാണെന്നാണ് പുതിയ ആരോപണം.
സിഡ്‌കോ മുന്‍ എംഡി ആയിരുന്ന സജി ബഷീറിനെതിരെ പത്തിലധികം വിജിലന്‍സ് അന്വേഷണങ്ങളാണ് നടന്നത്. സിഡ്‌കോയിലെയും കെഎസ്‌ഐഇയിലെയും അനധികൃത നിയമനങ്ങള്‍, കടവന്ത്രയിലെ ഭൂമികൈമാറ്റം, സര്‍ക്കാര്‍ ഭൂമി സ്വന്തം പേരില്‍ മാറ്റിയത് എന്നിവയാണ് മറ്റു പ്രധാന കേസുകള്‍. വിജിലന്‍സ് ശുപാര്‍ശ ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ സജി ബഷീറിനെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴും സജി ബഷീറിന് ഹൈക്കോടതിയില്‍ അനുകൂല വിധി ലഭിച്ചതാണ് ആരോപണങ്ങല്‍ ഉയരാന്‍ കാരണമായത്.
Post Your Comments