KeralaLatest NewsNews

എന്താണ് അസുഖമെന്ന് എത്രയും വേഗം കണ്ടെത്തൂ.. : വി.ടി.ബല്‍റാമിനെതിരെ രൂക്ഷമായ ഭാഷയില്‍ ഭാഗ്യലക്ഷ്മിയുടെ പ്രതികരണം

തിരുവനന്തപുരം : എന്താണ് അസുഖമെന്ന് എത്രയും വേഗം കണ്ടെത്തൂ ബല്‍റാം.. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ വി.ടി.ബല്‍റാമിന്റെ പ്രസ്താവനയ്‌ക്കെതിരെ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ബാഗ്യലക്ഷ്മി രംഗത്ത് വന്നു. എകെജിക്കെതിരെ അതിനിന്ദ്യമായ ആരോപണം ഉന്നയിച്ച വിടി ബല്‍റാമിന് എതിരെ രൂക്ഷ ഭാഷയിലാണ് ഭാഗ്യലക്ഷ്മി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് കേരളം ആരാധനയോടെ നോക്കിക്കാണുന്ന വ്യക്തിയായ എകെജി വിമര്‍ശനത്തിന് അതീതനല്ല. ഈ നാട്ടില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്നതും നേര് തന്നെ. പക്ഷേ വിമര്‍ശനത്തിന്റെയോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ കള്ളികളില്‍ ചേര്‍ക്കാവുന്ന ആരോപണമല്ല ജനപ്രതിനിധി കൂടിയായ വിടി ബല്‍റാം എകെജിക്ക് എതിരെ നടത്തിയത്.

അത് ഏറ്റവും നിന്ദ്യമായ കുറ്റകൃത്യം കൂടിയായ ബാലപീഡനമാണ്. തന്നെക്കാള്‍ പ്രായം കുറഞ്ഞ സുശീലയെ പ്രണയിച്ചതിന്റെയും വിവാഹം കഴിച്ചതിന്റെയും പേരിലാണ് വിടി ബല്‍റാം എകെജിയെ ബാലപീഡനമെന്ന ക്രിമിനല്‍ കുറ്റക്കാരനാക്കി സ്ഥാപിക്കുന്നത്. ഇതുവരെയും പരാമര്‍ശം പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറാവാത്ത വിടി ബല്‍റാമിന് എതിരെ വിവിധ കോണുകളില്‍ നിന്നും രൂക്ഷമായ പ്രതികരണം ഉയരുകയാണ്.

ഒരു ചരിത്ര നായകനെക്കുറിച്ച് വായിക്കുമ്പോള്‍ നമ്മുടെ കാഴ്ചപ്പാടാണ് വാക്കുകളാവുന്നത്.ആ കാഴ്ചപ്പാടില്‍ നമ്മുടെ സംസ്‌കാരം മാനസിക നിലവാരം എല്ലാം അടങ്ങും.വി ടി ബല്‍റാം ഏകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയാണ്..അത് അദ്ദേഹത്തിന്റെ സംസ്‌കാരം കുടുംബ പശ്ചാത്തലം എല്ലാം കാണിക്കുന്നു.പാവം..

ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റി ചിന്ത വരുന്നത് ബല്‍റാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണ്.

വിപ്‌ളവമെന്ന വാക്കിന്റെ അര്‍ത്ഥം പോലും മനസ്സിലാവാത്ത ബല്‍റാമിന്റെ പ്രസ്താവനയെ നിലവാരമില്ലാത്ത ചവറുകള്‍ വലിച്ചെറിയുന്നതുപോലെ തളളിക്കളയുന്നു. എന്താണ് അസുഖമെന്ന് കണ്ടെത്തു വി ടി ബല്‍റാം..ചരിത്ര നായകനെ ചെളിവാരി എറിയലല്ല വിപ്‌ളവം. ഇങ്ങനെ പറഞ്ഞ് കൊണ്ടാണ് ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button