Latest NewsKeralaNews

വസ്ത്രങ്ങള്‍ വലിച്ചുകീറി, ലിംഗം കാണിക്കാന്‍ ആവശ്യപ്പെട്ടു; നടുറോഡില്‍ ട്രാന്‍സ്‌ജെന്ററോട് കാണിച്ച ക്രൂരത ഇങ്ങനെ

മലപ്പുറം: കേരളത്തില്‍ അടുത്ത കുറച്ചു നാളുകളായി ട്രാന്‍സ്‌ജെന്ററോടുള്ള അതിക്രമങ്ങള്‍ കൂടി വരികയാണ്. അതിന് ഒരു തെളിവുകൂടിയാണ് മലപ്പുറത്ത് സംഭവിച്ചതും. മലപ്പുറം കോട്ടയ്ക്കലിലാണ് ട്രാന്‍സ്ജെന്ററായ ലയയ്ക്കുനേരെ നേരെ ശാരീരിക അക്രമം ഉണ്ടായിരിക്കുന്നത്. ഭക്ഷണം കഴിക്കാനായി ടൗണില്‍ എത്തിയ ലയയെയും, സുഹൃത്തിനെയും ഷിഹാബുദ്ദീന്‍ എന്നയാള്‍ ആക്രമിച്ചത്.

തന്റെ വസ്ത്രധാരണത്തെക്കുറിച്ച് മോശമായി പ്രതികരിച്ച ഷിഹാബുദ്ദീനോട് താനൊരു ട്രാന്‍സ്ജെന്‍ഡറാണെന്ന് പറഞ്ഞതോടെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് ലയ പറഞ്ഞു. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ട്രാന്‍സ്ജെന്‍ഡറാണെങ്കില്‍ ലിംഗം കാണിക്കണമെന്നും അയാള്‍ ആവശ്യപ്പെട്ടതായി ലയ പറയുന്നു. അതേസമയം അയല്‍ക്കാരനായ ഷിഹാബുദ്ദീന്‍ ഇതാദ്യമായല്ല തന്നെ ആക്രമിക്കുന്നതെന്നും ലയ വെളിപ്പെടുത്തി.

ഇതിന് മുമ്പും കറിയെടുത്ത് തലയില്‍ ഒഴിക്കുകയും, വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിട്ടുണ്ടെന്നും, ആണായിട്ട് ജീവിക്കാന്‍ പറ്റുമെങ്കില്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതിയെന്നും, അല്ലെങ്കില്‍ ഇവിടം വിട്ട് പോകണമെന്നും ആവശ്യപ്പെട്ട ഷിഹാബുദ്ദീന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചതായും ലയ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button