ന്യൂഡൽഹി: റിട്ടയർമെന്റിനുശേഷം കരാർ അടിസ്ഥാനത്തിൽ ജോലിക്കെടുത്ത 400 പേരെ എയർ ഇന്ത്യ പിരിച്ചുവിട്ടു. എയർ ഇന്ത്യ ചെയർമാനും എംഡിയുമായ പ്രദീപ് സിംഗ് ഖരോളയുടെ നിർദേശപ്രകാരമാണ് ഇവരെ പിരിച്ചുവിട്ടത്. ഓഗസ്റ്റിൽ ഇറങ്ങിയ ഉത്തരവിന്റെ തുടർച്ചയായാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്ന പുതിയ ഉത്തരവെന്നാണു സൂചന.
Read Also: എയർ ഇന്ത്യയുടെ പുതിയ മേധാവിയെ നിയമിച്ചു
പിരിച്ചുവിടപ്പെട്ടവരെല്ലാം സാങ്കേതികപരമല്ലാത്ത ജോലികൾ വഹിക്കുന്നവരാണെന്നാണ് സൂചന. ഇതുകൂടാതെ, മറ്റ് 412 കരാർ ജീവനക്കാരെയുടെ സേവനം അവസാനിപ്പിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.
Post Your Comments