കൊച്ചി : സംസ്ഥാനത്തെ റേഷന്‍ കടകളില്‍നിന്ന് 13 കോടിയുടെ അഴിമതി വിജിലന്‍സ് കണ്ടെത്തി. വെള്ള അരി ജയ അരിയെന്ന ലേബലില്‍ പൊതുവിപണിയിലെത്തിച്ച് 20 കോടി രൂപയുടെ വെട്ടിപ്പാണു നടക്കുന്നതെന്നും വിജിലന്‍സ് കണ്ടെത്തി. കാര്‍ഡ് ഉടമകളെ തെറ്റിദ്ധരിപ്പിച്ച് മാറ്റി വയ്ക്കുന്ന അരിയാണ് റേഷന്‍ കടകളില്‍നിന്നു കടത്തുന്നത്.
റേഷന്‍കടകളില്‍ ക്രമക്കേട് കണ്ടെത്തി
കടകളിലേക്ക് കാര്‍ഡ് ഉടമകളെ അടുപ്പിക്കാത്ത മനോഭാവമാണ് റേഷന്‍ കടയുടമകളുടേതെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. കരിഞ്ചന്തയില്‍ അരി എത്തിക്കുന്നതിന് മൊത്തവില്‍പ്പനശാലകള്‍ കേന്ദ്രീകരിച്ച് വലിയ മാഫിയതന്നെയുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു.
മിക്ക റേഷന്‍ കടകളില്‍നിന്നും ആഴ്ചയില്‍ രണ്ടു മുതല്‍ അഞ്ചു ചാക്ക് വരെ ഇങ്ങനെ പോകും. റേഷന്‍ കുത്തരി പുറത്തെത്തിച്ച് 45-48 രൂപ നിരക്കിലാണു വില്‍ക്കുന്നത്. ജയ അരിയായി എത്തുന്ന വെള്ള അരിക്കും ഏതാണ്ട് ഈ വില തന്നെ. എ.പി.എല്‍. കാര്‍ഡ് ഉടമകള്‍ മിക്കവരും റേഷനരി വാങ്ങാറില്ല. നഗരങ്ങളില്‍ കാര്‍ഡ് ഉടമകളില്‍ നാലിലൊരാള്‍ മാത്രമാണു റേഷന്‍ വാങ്ങുന്നത്.ആരെങ്കിലും വങ്ങനെത്തിയാല്‍ അരി കൊള്ളില്ല എന്ന് പറഞ്ഞു മടക്കി അയയ്ക്കും.
Post Your Comments