പാലക്കാട്: തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഓഫീസടിച്ച് തകര്‍ത്തുമായി ബന്ധപ്പെട്ട് പത്ത് ഡി.വെെ.എഫ്.എെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെ ആക്ഷേപിക്കുന്ന തരത്തില്‍ വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ പരാമര്‍ശത്തിനെതിരെ ഡി.വെെ.എഫ്.എെ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ വി.ടി ബല്‍റാമിന്റെ ഓഫീസ് ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
ഡി.വൈ.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറി ടി.അബ്ദുല്‍ കരീം (34), ബ്ലോക്ക് സെക്രട്ടറി പി.പി.സുമോദ് (33), പ്രസിഡന്റ് കെ.പി.പ്രജീഷ് (32), ട്രഷറര്‍ പി.പി.വിജീഷ് (31), കെ.പി.അഭിലാഷ് (30), കെ.പി.അരുണ്‍ (28), ടി.പി.ഷഫീഖ് (30), പി.നിജാസ് (25), പി.പാവ്ലോ (26), അരുണ്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു.
വി.ടി ബല്‍റാമിന്റെ പ്രസ്താവനയ്ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മന്ത്രി എം.എം മണി, കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
Post Your Comments