Life StyleHealth & Fitness

ഉറങ്ങുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക; അല്ലെങ്കില്‍….?

എന്നും ഉറങ്ങാന്‍ പോകുമ്പോള്‍ നമ്മള്‍ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാറില്ല. മിക്ക അവസരങ്ങളിലും അലസതയോടെയാണ് നമ്മള്‍ ഉറങ്ങുന്നത്. എന്നാല്‍ ഇനിമുതല്‍ അങ്ങനെ വേണ്ട. താഴെ പറയുന്ന കാരയങ്ങള്‍ കൂടി ശ്രദ്ധിച്ചതിനു ശേഷം ഉറങ്ങുന്നതാണ് നല്ലത്. ഉറങ്ങുന്നതിന് മുമ്പ് ശീലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നല്ലേ…?

  • ആഴ്ചയില്‍ ഒരിക്കലെങ്കിലും വിരിപ്പു മാറ്റുക. അല്ലെങ്കില്‍ ഇതിലെ രോഗാണുക്കള്‍ പല തരത്തിലെ ചര്‍മ, മുടി പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.
  • രാത്രി കിടക്കുമ്പോള്‍ മൊബൈലില്‍ കളിയ്ക്കുന്നത് നല്ലതല്ല. ഇതിലെ രോഗാണുക്കള്‍ ചര്‍മത്തിലാകാനും മുഖക്കുരു, അണുബാധ പോലുള്ള ചര്‍മപ്രശ്നങ്ങളുണ്ടാകാനും കാരണമാകും. കണ്ണുകള്‍ തൂങ്ങാനും കണ്ണിനു ചുറ്റും കറുപ്പുണ്ടാകാനും കാരണമാകും.
  • കമഴ്ന്നു കിടന്ന് ഉറങ്ങരുത്. ഇത് മാറിടങ്ങള്‍ തൂങ്ങാനും ചര്‍മപ്രശ്നങ്ങള്‍ക്കുമെല്ലാം ഇടയാക്കും.
  • എസി ഓണാക്കി കിടക്കരുത്. ഇത് ചര്‍മത്തിനും മുടിയ്ക്കും വരള്‍ച്ചയുണ്ടാക്കും. മുടി കൊഴിയാനും ചര്‍മം ചുളിയാനും ഇടയാക്കും.
  • ഉറങ്ങും മുന്‍പ് മദ്യപിയ്ക്കുന്ന ശീലവും ഒഴിവാക്കുക. ഇത് ചര്‍മം വരണ്ടതാക്കും. ഉറക്കത്തില്‍ നടക്കുന്ന കോശങ്ങളുടെ റിപ്പയറിംഗിനെ വിപരീതമായി ബാധിയ്ക്കും.
  • ഉറങ്ങുമ്പോള്‍ മുടിയഴിച്ചിട്ടു കിടക്കുന്ന ശീലം നല്ലതല്ല. ഇത് മുടി ദുര്‍ബലമാകാനും പൊട്ടിപ്പോകാനുമെല്ലാം ഇട വരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button