മുക്കം : വിവാഹ സല്‍കാരം നടക്കുന്നതിനിടെ വീടിനുസമീപം പുലിയുടെ സാന്നിധ്യം. സത്കാരം നടക്കുന്ന വീട്ടില്‍ നിന്നെടുത്ത വീഡിയോയിലാണ് പുലി നടന്നു പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. സത്കാരത്തിന്റെ ദൃശ്യങ്ങള്‍ കുട്ടികള്‍ വാട്സാപ്പ് ഗ്രൂപ്പിലിട്ടിരുന്നു. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തില്‍ പുലിയുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തുന്നത്.
ഉടന്‍ പോലീസിനെയും വനം വകുപ്പ് ഉേദ്യാഗസ്ഥരെയും വിവരമറിയിച്ചു. പോലീസിന്റെ പരിശോധനയില്‍ പുലിയാണെന്നു സ്ഥിരീകരിക്കുകയും . തുടര്‍ന്ന് ജാഗ്രതാനിര്‍ദേശവും നല്‍കി. എന്നാല്‍ രാത്രിയോടെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ദൃശ്യത്തിലുള്ളതു പുലിയല്ല എന്നും കാട്ടുപൂച്ചയാണെന്നും അറിയിച്ചു. എങ്കിലും സ്ഥലത്ത് ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.
Post Your Comments