പലപ്പോഴും പലരും പറഞ്ഞു കേള്‍ക്കാറുള്ള ഒന്നാണ് മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന പഴഞ്ചൊല്ല്്. എന്നാല്‍ ഇനി മുതല്‍ അങ്ങനെയല്ല. കാരണം മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട്. എങ്ങനെയാണെന്നല്ലേ…? എല്ലാരുടെയും വീടിന്റെ മുന്നിലുള്ള ഒന്നാണ് തുളസി. എന്നാല്‍ അതിന് അര്‍ഹിക്കുന്ന വിലയൊന്നും നമ്മള്‍ അതിന് നല്‍കാറില്ല എന്നതാണ് സത്യം. ഇനിമുതല്‍ തുളസിക്ക് വലിയ പ്രാധാന്യം തന്നെ നല്‍കേണ്ടി വരും.
തുളസിക്കു അര്‍ബുദത്തിനെതിരെ പോരാടാന്‍ കഴിയുമത്രെ. വെസ്റ്റേണ്‍ കെന്റകി സര്‍വ്വകലാശാലയില്‍ ഇന്ത്യക്കാരനായ ചന്ദ്രകാന്ത് ഇമാനിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് തുളസിക്കു അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നു തെളിഞ്ഞത്.
തുളസിയിലടങ്ങിയിരിക്കുന്ന രാസ സംയുക്തമായ ഇഗ്‌നോള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കുമത്രെ. സ്തനാര്‍ബുദത്തിനെതിരെയാണ് ഇഗ്‌നോള്‍ ഏറെ ഫലപ്രദമാകുക. അന്വേഷണത്തെ തുടര്‍ന്ന് ജനിതമാറ്റം വരുത്തിയ തുളസിയിലൂടെ കൂടുതല്‍ ഇഗ്‌നോള്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രസംഘം.
Post Your Comments