പട്ന: കുഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിനെ സിബിഐ കോടതി ശിക്ഷിച്ചതിന് പിന്നാലെ ലാലു പ്രസാദിന്റെ മകൻ തേജസ്വി യാദവ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ”വളരെ നന്ദി നിതീഷ് കുമാര്‍”- എന്ന രീതിയിൽ പരിഹസിച്ചായിരുന്നു തേജസ്വിയുടെ ട്വീറ്റ്.
Thank you very much Nitish Kumar
— Tejashwi Yadav (@yadavtejashwi) January 6, 2018
ശനിയാഴ്ചയാണ് ആര് ജെ ഡി അധ്യക്ഷന്‍ കൂടിയായ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണ കേസില്‍ മൂന്നര വര്‍ഷം തടവും അഞ്ചുലക്ഷം പിഴയും കോടതി വിധിച്ചത്.തുടര്‍ന്നാണ് നിതീഷിനെതിരെ പരിഹാസ ട്വീറ്റുമായി തേജസ്വിയെത്തിയത്. എന്‍ ഡി ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
Post Your Comments