Latest NewsNewsIndia

ഇരുപത്തിരണ്ട് വര്‍ഷത്തിനുള്ളില്‍ ഏഴ് കൊലപാതകങ്ങള്‍ നടത്തിയ കൊടും കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തു

ലുധിയാന: കൊടും കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിരണ്ട് വര്‍ഷത്തിനുള്ളില്‍ ഏഴ് കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്. പൊലീസ് അറസ്റ്റ് ചെയ്തത് ലുധിയാന സ്വദേശിയായ 47 കാരനായ ജഗരൂപ് സ്വരൂപിനെയാണ്.

1995 ലാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ജഗരൂപ് ആദ്യമായി കൊലപാതകം നടത്തിയത്. ഒരു സ്ത്രീയെയായിരുന്നു മോഷണ ശ്രമത്തിനിടയില്‍ കൊലപ്പെടുത്തിയത്. എന്നാല്‍ അന്ന് കൂടെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പിന്നീട് 1998 ല്‍ അന്യ സംസ്ഥാനക്കാരിയായ യുവതിയെയും കൊലപ്പെടുത്തി.

read more: രണ്ട് മണിക്കൂറിനുള്ളില്‍ ആറ് കൊലപാതകങ്ങള്‍; പ്രതി അറസ്റ്റില്‍ : വീഡിയോ കാണാം

പിന്നീട് കാമുകിമാര്‍ക്ക് വേണ്ടിയായിരുന്നു ജഗരൂപ് നടത്തിയ കൊലപാതകങ്ങള്‍ എല്ലാം തന്നെ. 2004 ല്‍ പരംജീത് കൗര്‍ എന്ന യുവതിയുമായി അടുപ്പത്തിലാവുകയും അവരുടെ ഭര്‍ത്താവായ കുല്‍ദീപ് സിംഗിനെ കൊലപ്പെടുത്തി. ശേഷം മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി യമുനയില്‍ ഒഴുക്കി. 2011 ല്‍ വീണ്ടും ഹേമ എന്ന യുവതിയുമായി ജഗരൂപ് അടുപ്പത്തിലായി. ഇവരുടെ ഭര്‍ത്താവായ നന്ദലാലിനെയും കൊലപ്പെടുത്തി മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് മറവ് ചെയ്തു.

പരംജീതുമായി 2015 വീണ്ടും ജഗരൂപ് അടുപ്പത്തിലായി. ഇവരുടെ കാമുകനായ അനില്‍ കുമാറിനെ കൊലപ്പെടുത്തി ശേഷം മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ചു. പരംജീതുമായി വീണ്ടും ബന്ധം ആരംഭിച്ചപ്പോഴും ഹേമയുമായുള്ള അടുപ്പം ജഗരൂപ് തുടര്‍ന്നിരുന്നു. എന്നാല്‍ ജഗരൂപിന് ഹേമയുമായുള്ള അടുപ്പം അറിഞ്ഞതോടെ പരംജീത് പ്രശ്‌നം ഉണ്ടാക്കി. എന്നാല്‍ കാര്യങ്ങള്‍ പുറത്തറിയാതിക്കാന്‍ പരംജീതിനെ ഹേമയും ജഗരൂപും ചേര്‍ന്ന് കൊലപ്പെടുത്തി.

ജഗരൂപ് ഈ കേസുകളില്‍ ഒന്നും തന്നെ അറസ്റ്റിലായിരുന്നില്ല. കേസുകള്‍ എല്ലാം തന്നെ തെളിയാതെ കിടന്നു. എന്നാല്‍രജീന്ദ്രര്‍ എന്നയാളെ 2017 ഡിസംബര്‍ 30 ന് കൊലപ്പെടുന്നതോടെയാണ് കൊലപാതക വിവരങ്ങള്‍ പൊലീസ് അറിയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button