Latest NewsNewsGulf

സമ്പൂര്‍ണ ഉടമസ്ഥാവകാശ നിയമവുമായി ഖത്തർ ഭരണകൂടം; വിദേശികൾക്ക് ഇനി സ്വന്തം ഉടമസ്ഥയിൽ വ്യവസായം ആരംഭിക്കാം

ദോഹ: വിദേശികള്‍ക്ക് അവരുടെ പൂര്‍ണ ഉടമസ്ഥതയില്‍ വ്യവസായം ആരംഭിക്കാന്‍ ഖത്തർ ഭരണകൂടത്തിന്റെ അനുമതി. വിദേശ നിക്ഷേപകര്‍ക്ക് ഖത്തറില്‍ നിക്ഷേപമിറക്കുമ്പോള്‍ സമ്പൂര്‍ണ ഉടമസ്ഥാവകാശം നല്‍കുന്നതാണ് പുതിയ നിയമം. ഇക്കാര്യത്തില്‍ ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇനി മുഴുവന്‍ ഉടമസ്ഥതയും വിദേശികള്‍ക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read Also: ഖത്തറിൽ എത്തുന്ന വിദേശികൾക്ക് കൂടുതൽ സൗകര്യപ്രദമായ തീരുമാനങ്ങളുമായി ഖത്തർ മന്ത്രാലയം

വിദേശ മൂലധനം ഖത്തറിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സാമ്പത്തിക ഭദ്രതയും പുരോഗതിയും സന്തുലിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പാക്കിയതെന്ന് സാമ്പത്തിക കാര്യമന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം വിശദീകരിച്ചു. ആഗോള സമ്പദ് രംഗത്ത് ഖത്തറിന്റെ സാന്നിധ്യം വര്‍ധിക്കുന്നതിനും വ്യവസായ സൗഹൃദ രാജ്യമായി മാറുന്നതിനും ഖത്തറിനെ പുതിയ നിയമം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: എടുത്തുകൊണ്ടുപോകാനാകുന്ന സ്റ്റേഡിയം നിർമ്മിച്ച് ചരിത്രമെഴുതാനൊരുങ്ങി ഖത്തർ

അതേസമയം സ്വന്തമായി തുടങ്ങുന്ന വ്യവസായങ്ങളുടെ പൂര്‍ണ ഉടമസ്ഥാവകാശമാണ് നിക്ഷേപകര്‍ക്ക് നല്‍കുക. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥത നല്‍കില്ല. അത് സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതിയും ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button